CMDRF

ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം വിംബിള്‍ഡണ്‍ മത്സരത്തിനിടെ ആഘോഷിച്ച് ജോക്കോവിച്ച്

ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം വിംബിള്‍ഡണ്‍ മത്സരത്തിനിടെ ആഘോഷിച്ച് ജോക്കോവിച്ച്
ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം വിംബിള്‍ഡണ്‍ മത്സരത്തിനിടെ ആഘോഷിച്ച് ജോക്കോവിച്ച്

ജര്‍മനിയില്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലുള്ള യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍… ഇംഗ്ലണ്ടില്‍ വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ട് മത്സരത്തില്‍ നൊവാക് ജോക്കോവിച്ചും അലക്‌സി പോപിറിനും… ഒരേ സമയം നടന്ന രണ്ട് പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഇംഗ്ലണ്ട് സ്വിറ്റസര്‍ലാന്‍ഡുമായി സമനിലയില്‍ പിരിഞ്ഞ് കളി ഷൂട്ടൌട്ടിലും ജോകോവിച്ച് ആദ്യ സെറ്റ് നഷ്ടപ്പെട്ട തിരിച്ചുവരവിലും.

ആര്‍പ്പുവിളികളോടെ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം വിംബിള്‍ഡണിലെ കാണികള്‍ സ്വാഗതം ചെയ്തു. നാലാം റൗണ്ട് മത്സരത്തിനിടെ എത്തിയ ഇംഗ്ലണ്ടിന്റെ വിജയ വാര്‍ത്ത പെനാല്‍റ്റിയടിക്കുന്ന ആംഗ്യത്തോടെ ജോക്കോവിച്ചും ആഘോഷിച്ചു. കാണികൾ ഏറ്റെടുത്തു.

യുറോ കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇംഗ്ലണ്ട് അഞ്ച് കിക്കുകളും വലയിലെത്തിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരെണ്ണം പാഴാക്കി.

Top