രാത്രിയാത്രാ നിരോധനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍

മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നു. ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീര്‍ക്കാം എന്നാണ് പ്രിയങ്ക ചോദിച്ചത്.

രാത്രിയാത്രാ നിരോധനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍
രാത്രിയാത്രാ നിരോധനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍

മലപ്പുറം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ പ്രിയങ്ക എംപിയായ ശേഷം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഡികെ ശിവകുമാര്‍. മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നു. ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീര്‍ക്കാം എന്നാണ് പ്രിയങ്ക ചോദിച്ചത്.

ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരുറപ്പ് നല്‍കാം. പ്രിയങ്ക എംപിയായശേഷം അവരുടെ സാന്നിധ്യത്തില്‍ കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇത് ചര്‍ച്ച ചെയ്യും. ആ ചര്‍ച്ചയില്‍ നിങ്ങളെ നിരാശരാകാത്ത നല്ല ഒരു ഫലം നമുക്ക് പ്രതീക്ഷിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ നല്ല ഒരു തീരുമാനം പ്രതീക്ഷിക്കാമെന്ന സൂചന നല്‍കികൊണ്ടാണ് ഡികെ ശിവകുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്.

Also Read: ‘രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു’; നരേന്ദ്ര മോദി

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ വലിയ മുന്നേറ്റം നടത്തുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.പ്രവര്‍ത്തകരുടെ നിലവിലെ അധ്വാനം വെറുതെ ആകില്ല.ജെഡിഎസ് കര്‍ണാടകത്തില്‍ ബിജെപിക്കൊപ്പമാണ്. കേരളത്തില്‍ അവര്‍ എല്‍ഡിഎഫിനൊപ്പമാണ്.ഈ അവസര വാദത്തിന് കൂടി നിങ്ങള്‍ മറുപടി നല്‍കണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞടുപ്പിന് തയ്യാറാകണമെന്ന സൂചനയും ഇതിലൂടെ ഡികെ ശിവകുമാര്‍ നല്‍കി.

Top