ചെന്നൈ: നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിനെതിരെ ഡി എം കെ നേതാവ് രഘുപതി. വിജയ് ബി ജെ പിയുടെ സി ടീം എന്നാണ് രഘുപതി പറഞ്ഞത്. ‘ ടി വി കെ സമ്മേളനം സിനിമ പരിപാടിയാണ്.
ഇതിലും കൂടുതൽ ആളെത്തിയ സമ്മേളനങ്ങൾ ഡി എം കെ നടത്തിയിട്ടുണ്ട്. അണ്ണാ ഡി എം കെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂ’ എന്നും രഘുപതി കൂട്ടിച്ചേർത്തു.