പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം. പി വി അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച നടന്നിട്ടില്ലെന്നും ഡി എം കെ വക്താവ് പറഞ്ഞു.
കേരളത്തിൽ ഡി എം കെയ്ക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ട്. പി വി അൻവറിന്റെ വിഷയത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡി എം കെ ഉള്ളതെന്നും ഇളങ്കോവൻ കൂട്ടിച്ചേർത്തു.