CMDRF

കുഞ്ഞുങ്ങളുടെ ശരീരത്തിലാകെ ചൂടുകുരു ഉണ്ടോ? വീട്ടില്‍ തന്നെയുണ്ട് പരിഹാരം

കുഞ്ഞുങ്ങളുടെ ശരീരത്തിലാകെ ചൂടുകുരു ഉണ്ടോ? വീട്ടില്‍ തന്നെയുണ്ട് പരിഹാരം
കുഞ്ഞുങ്ങളുടെ ശരീരത്തിലാകെ ചൂടുകുരു ഉണ്ടോ? വീട്ടില്‍ തന്നെയുണ്ട് പരിഹാരം

ചുട്ടുപൊള്ളുന്ന ചൂടാണ് നാട്ടിലെങ്ങും അനുഭവപ്പെടുന്നത്. ജനുവരി പകുതിയോടെ ആരംഭിച്ച കൊടുംചൂട് ഇപ്പോഴും തുടരുകയാണ്. സൂര്യതാപം കൊണ്ട് ഇതിനോടകം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ ചെറിയ കുട്ടികളുടെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ശിശു ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ പരിഹാരങ്ങള്‍ നിരവധിയുണ്ട്. ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ നിങ്ങളുടെ കുട്ടിയുടെ ശരീരത്തെയും ചര്‍മ്മത്തെയും തണുപ്പിച്ച് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യയോഗ്യമായ ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇത് കുട്ടികള്‍ക്ക് ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്. നമ്മുടെ നാട്ടില്‍ പൊതുവെ സുലഭമായി ലഭിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒരു സസ്യമാണ് വേപ്പ്. കുളിക്കുന്ന വെള്ളത്തില്‍ വേപ്പില ചേര്‍ത്ത് വെയിലത്ത് 30 മിനിറ്റോളം വെക്കുന്നത് ബാക്ടീരിയ, ഫംഗസ് അണുബാധകളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. കറ്റാര്‍ വാഴ ഒരു വേനല്‍ക്കാല സൂപ്പര്‍ സസ്യമാണ്. ഇത് ചര്‍മ്മത്തെ സൂര്യാതപത്തില്‍ നിന്ന് തടയുന്നു. കൂടാതെ ടാനിംഗിനെതിരെ സംരക്ഷണം നല്‍കുന്നു അതുവഴി കുട്ടികളുടെ ചര്‍മ്മത്തിലെ ഈര്‍പ്പവും പ്രതിരോധശേഷിയും നിലനിര്‍ത്തുന്നു. ഫ്രഷ് കറ്റാര്‍ വാഴ ജ്യൂസ് കുട്ടികളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ്. കാരണം ഇത് വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നു.

അടുക്കളകളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പുതിന. ഫൈറ്റോ ന്യൂട്രിയന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ പുതിനയിലകള്‍ ഉന്മേഷദായകമായ രുചി നല്‍കുന്നു. അതേസമയം ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. പുതിനയുടെ മെന്തോള്‍ ഘടകം ചര്‍മ്മത്തിലും ആന്തരികമായും തണുപ്പിക്കാനും ശരീര താപനില കുറയ്ക്കാനും വേനല്‍ക്കാലത്തെ ചൂടില്‍ നിന്ന് മോചനം നേടാനും സഹായിക്കുന്നു. പുതിന ജ്യൂസ് കുട്ടികളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. മാത്രമല്ല ഇത് വളരെ ഉന്മേഷദായകമായതിനാല്‍ മിക്കവാറും കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണവുമാണ്. മല്ലിയിലയുടെ തണുപ്പിക്കല്‍ ഗുണങ്ങള്‍ ശരീര താപനില നിയന്ത്രിക്കാനും ആന്തരിക തണുപ്പിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കറികളും സലാഡുകളും മല്ലിയില കൊണ്ട് അലങ്കരിച്ചാല്‍ മാത്രം മതി, അവ പെട്ടെന്ന് കുട്ടികളില്‍ ഉള്‍പ്പെടുത്താന്‍. പുതിനയും മല്ലിയിലയും ആഴ്ചയില്‍ രണ്ടുതവണ ചട്‌നിയായി കുട്ടികളുടെ സാന്‍ഡ്വിച്ച് ദോശകള്‍ക്കൊപ്പമോ നല്‍കുന്നതും നല്ലതാണ്. തണുപ്പിക്കല്‍ ഗുണങ്ങള്‍ക്കൊപ്പം ദഹനപ്രശ്നങ്ങളില്‍ നിന്നും ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് മോചനം നല്‍കും.ഇത് മുതിര്ന്നവര്ക്കും ഉപയോഗിക്കുന്നതും ഫലപ്രദമാണ്.

Top