കെഎസ്ആർടിസി ബസ് വഴിയിൽ തടയരുതെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും കെ ബി ​ഗണേഷ്കുമാർ

കെഎസ്ആർടിസി ബസ് വഴിയിൽ തടയരുതെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും കെ ബി ​ഗണേഷ്കുമാർ
കെഎസ്ആർടിസി ബസ് വഴിയിൽ തടയരുതെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും കെ ബി ​ഗണേഷ്കുമാർ

തിരുവനന്തപുരം: കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും അഭ്യർത്ഥിച്ച് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാർ. പരാതി ഉണ്ടെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ​ഗണേഷ്കുമാറിന്റെ അഭ്യർത്ഥന.

ഏതെങ്കിലും ജീവനക്കാർ അസഭ്യം പറയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ വാഹനത്തിന്റെ നമ്പറുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കം സിഎംഡിക്ക് പരാതി നൽകാം. ഉറപ്പായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ​ഗണേഷ്കുമാർ ഉറപ്പ് നൽകുന്നു. ജീവനക്കാർക്കും ഇത്തരത്തിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ അവർക്കും പരാതി നൽകാം. 

Top