നല്ല ഹെല്‍ത്തി ആയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഡയറ്റില്‍ നമ്മളില്‍ പലരും ബീറ്റ്റൂട്ടും ബീറ്റ്റൂട്ട് ജ്യൂസും ഉള്‍പ്പെടുത്താറുമുണ്ട്. പക്ഷെ അമിതമായി നമ്മള്‍ ബീറ്റ്റൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ പണി പിറകെ വരും. നിറയെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും ബീറ്റ്‌റൂട്ട് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കാം എന്നാണ് വിദഗ്ദർ പറയുന്നത്. അത്തരത്തിൽ ബീറ്റ്റൂട്ട് അമിതമായി ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ നോക്കാം.
ബീറ്റൂറിയ
ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് മൂലം മൂത്രമോ മലമോ ചുവപ്പായി മാറുന്ന അവസ്ഥയാണ് ബീറ്റൂറിയ. ബീറ്റ്റൂട്ട് അല്ലെങ്കില്‍ ചുവന്ന നിറമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് മൂലം ആളുകള്‍ക്ക് ബീറ്റൂറിയയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം.
Also Read: ദിവസവും ഒരു നെല്ലിക്ക കഴിക്കാം, ഗുണങ്ങളേറെ…
സ്റ്റോണ്‍
ബീറ്റ്‌റൂട്ടില്‍ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തില്‍ കാല്‍സ്യം ഓക്‌സലേറ്റ് വര്‍ധിപ്പിക്കുകയും കിഡ്‌നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്സലേറ്റ് തരത്തിലുള്ള കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ബീറ്റ്ടോപ്പുകള്‍ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വയറുവേദന
ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റ് കൂടുതലായതിനാല്‍ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗര്‍ഭിണികളില്‍ തലകറക്കം, തലവേദന, ഉര്‍ജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം.
അലര്‍ജി
ബീറ്റ്‌റൂട്ട് അലര്‍ജി ഉണ്ടാക്കുമെന്ന് നിങ്ങള്‍ അറിയാമോ ബീറ്റ വി 1 എന്ന ലിപിഡ് ട്രാന്‍സ്ഫര്‍ പ്രോട്ടീന്‍, പ്രൊഫലിന്‍ (ബീറ്റ വി 2), ബീറ്റ വി പിആര്‍ -10 തുടങ്ങിയ അലര്‍ജിക്ക് കാരണമാകുന്ന നിരവധി അലര്‍ജി പ്രോട്ടീനുകള്‍ ബീറ്റ്‌റൂട്ടില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.