ദുബായ്: വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ദുബായ് പൊലീസ്. നിങ്ങളുടെ കൂട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോള്‍ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങള്‍ പുറത്തുകടക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും പിന്‍ സീറ്റുകള്‍ രണ്ടുതവണ പരിശോധിക്കുക്’. പൊലീസിന്റെ നിര്‍ദേശം. വാഹനം ലോക്ക് ചെയ്യുന്നതിന് മുന്‍പെ പിന്‍ഭാഗത്തെ സീറ്റുകള്‍ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോഴും ഷോപ്പിങിന് പോകുമ്പോഴും വീടുകളിലെത്തി വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഡോറുകള്‍ ലോക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടികള്‍ പുറത്തിറങ്ങിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കുട്ടികളെ ശ്രദ്ധിക്കാതെ വാഹനങ്ങളില്‍ ഇരുത്തുന്നത് യുഎഇയില്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ക്കിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.