വായു മലിനീകരണത്തിന്റെ തോത് വളരെ രൂക്ഷമായി തുടരുകയാണ് അല്ലെ. വായു മലിനീകരണം വിവിധ ശ്വാസകോശ രോഗങ്ങൾക്കും ഇടയാക്കുന്നു. അതുകൂടാതെ കാലാവസ്ഥയും മലിനീകരണ തോതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കാൻ കാരണമായതായി ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്. പുക, മലിനീകരണം എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകുകയും ജലദോഷം, ചുമ, പനി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
താൽകാലികമായി ചില മരുന്നുകൾക്ക് വായു മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. വായു മലിനീകരണം രൂക്ഷമായി നിൽക്കുന്ന ഈ സമയത്ത് ശ്വാസകോശത്തെ ആരോഗ്യത്തിന് പ്രധാന്യം നൽകേണ്ടതുണ്. ചുമ, ആസ്തമ, ജലദോഷം പോലുള്ള രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ദെെനംദിന ജീവിതത്തിൽ നാം ഉൾപ്പെടുത്തേണ്ട ഒരു സൂപ്പർ ടീയെ പരിചയപ്പെട്ടാലോ?
ന്യൂട്രീഷ്യനിസ്റ്റ് പാലക് നാഗ്പാൽ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ചായയെ കുറിച്ചും അതിന്റെ റെസിപ്പിയും പങ്കുവച്ചത്. ശ്വാസകോശം ശുദ്ധീകരിക്കുന്ന ചായ (Lung cleanse tea) എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം റെസിപ്പി പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ ചായ തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.
Also Read: ബ്ലഡ് ഷുഗര്‍ ആണോ വില്ലൻ ? കൈപ്പിടിയിലൊതുക്കാം…
വേണ്ട ചേരുവകൾ
ഇഞ്ചി 1 കഷ്ണം അല്ലെങ്കിൽ 1 ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി പൊടി
കറുവപ്പട്ട 1/4 കഷ്ണം
തുളസി ഇലകൾ 5-6 ഇല
ഏലയ്ക്ക ചതച്ചത് 2 കഷ്ണം
പെരുംജീരകം വിത്തുകൾ 1/2 ടീസ്പൂൺ
വെളുത്തുള്ളി 2 അല്ലി ചതച്ചത്
മഞ്ഞൾ 1/4 ടീസ്പൂൺ
തയ്യാറാക്കിയാലോ..
ആദ്യം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞാൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർക്കുക. എന്നിട്ട് 10 മിനുട്ട് നേരം തിളപ്പിച്ച ശേഷം ചൂടോടെയോ തണുപ്പിച്ചോ കുടിക്കുക.