മസ്കറ്റ്: ഒമാനിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കരുതെന്ന് നിർദേശം. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമത്തിലാണ് ഇത് പറുന്നത്. റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആരെങ്കിലും ബുദ്ധിമുട്ട് വരുത്തിയാൽ അവർ കടുത്ത ശിക്ഷയനുഭവിക്കേണ്ടി വരും.
ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷയും, 50,000 റിയാലിൽ കുറയാത്തതും 100,000 റിയാലിൽ കൂടാത്തതുമായ പിഴയുമാണ് ശിക്ഷ. അതേസമയം, ലൈസൻസ് ലഭിക്കാതെയോ, ലൈസൻസ് ലംഘിച്ചോ, കാലാവധി കഴിഞ്ഞതിനുശേഷമോ മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടാലും ശിക്ഷയനുഭവിക്കണം.
Also Read: പുതുക്കിയ റെസിഡൻസി നിയമം; കടുത്ത നടപടി നേരിടേണ്ടിവരും
ആർട്ടിക്ക്ൾ 51 പ്രകാരം ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയാണ് ലഭിക്കുക. 10,000ത്തിൽ കുറയാത്തതും 20,000 ത്തിൽ കൂടാത്തതുമായ പിഴയും ചുമത്തും. കൃത്യമല്ലാത്ത വാർത്ത പ്രസിദ്ധീകരിച്ചാലും, തെറ്റ് ആവർത്തിച്ചാലും ശിക്ഷയനുഭവിക്കണം.