ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരള്‍ അനിവാര്യമാണ്. അതുപോലെ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളില്‍ ഒന്നാണ് ഫാറ്റി ലിവര്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മൂത്രത്തിലെ നിറവ്യത്യാസമാണ് ഫാറ്റി ലിവര്‍ രോഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
ഇടയ്ക്കിടെ വരുന്ന വയറ് വേദന കരള്‍ സംബന്ധമായ പ്രശ്നങ്ങളായ ഫാറ്റി ലിവര്‍ രോഗം പോലുള്ളവയെ സൂചിപ്പിക്കുന്നു.
അപ്രതീക്ഷിതമായ ശരീരഭാരം കുറയുന്നത് ഫാറ്റി ലിവര്‍ ഡിസീസ് ഉള്‍പ്പെടെയുള്ള കരള്‍ രോഗത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കാരണമില്ലാതെ ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി കരള്‍ തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. എന്നിരുന്നാലും അവ ഫാറ്റി ലിവര്‍ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം.
മഞ്ഞപ്പിത്തം (ചര്‍മ്മത്തിലും കണ്ണുകളിലും മഞ്ഞനിറം)
ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുക.
വിശപ്പിലായ്മ
മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഫാറ്റി ലിവര്‍ രോ?ഗത്തിന്റെയാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.