ആര്‍ത്തവ സമയം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ അതെല്ലാം പലപ്പോഴും ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനകള്‍ തന്നെയായിരിക്കും. അതില്‍ ഒന്നാണ് എന്‍ഡോമെട്രിയോസിസ്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. സ്ത്രീകളില്‍ ആര്‍ത്തവ വേദന ഉണ്ടാവുമ്പോള്‍ അതിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ് എന്‍ഡോമെട്രിയോസിസ് എന്നതാണ് സത്യം. പലപ്പോഴും രോഗം തിരിച്ചറിയുമ്പോഴേക്ക് നിങ്ങളില്‍ രോഗാവസ്ഥ ഗുരുതരമാവുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഗര്‍ഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എന്‍ഡോമെട്രിയം. നമ്മുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അനുസരിച്ച് എന്‍ഡോമെട്രിയം കൊഴിഞ്ഞ് പോവുകയും അത് ആര്‍ത്തവമായി മാറുകയും ചെയ്യുകയാണ് സാധാരണയായി സംഭവിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ചിലരിലെങ്കിലും എന്‍ഡോമെട്രിയത്തിന്റെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്തായി കാണപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്നറിയപ്പെടുന്നത്. എന്‍ഡോമെട്രിയോസിസ് എവിടെയെല്ലാം കാണാം എന്നതിനെക്കുറിച്ച് നാം ആദ്യം തിരിച്ചറിയണം. ഗര്‍ഭപാത്രത്തിലെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഇത് പ്രധാനമായും അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഗര്‍ഭാശയത്തിന്റെ ബാഹ്യഭിത്തി, മറ്റ് ഗര്‍ഭാശയത്തിന് അടുത്ത് കിടക്കുന്ന സ്ഥലങ്ങള്‍ എന്നീ ഭാഗങ്ങളില്‍ കാണപ്പെടുന്നു. ഇത്തരം അവസ്ഥയെ എങ്ങനെയെല്ലാം കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം.
ഡോക്ടറെ സമീപിക്കാന്‍ ഒരു കാരണവശാലും മടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് എന്‍ഡോമെട്രിയോസിസ് ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യവും. ലക്ഷണങ്ങളില്‍ പ്രധാനമായും പറയുന്നത് ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദന തന്നെയാണ്. ഓരോ ആര്‍ത്തവത്തിലും ഓരോ പ്രായത്തിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. ജീവിത രീതിയില്‍ മാറ്റങ്ങള്‍ കാണുക ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുക എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ അത് അനുകൂലമല്ലാത്ത മാറ്റങ്ങളാണെങ്കില്‍ അല്‍പം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഭക്ഷണശീലവും അതുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന അനാരോഗ്യവും എല്ലാം അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം രോഗാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. രോഗകാഠിന്യം കുറക്കുന്നതിന് വേണ്ടി ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാം. കൂടാതെ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കാം. അവോക്കാഡോ, ഒലിവ് ഓയില്‍, നട്‌സ് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് എന്തുകൊണ്ടും നമുക്ക് ശ്രദ്ധിക്കാവുന്നതാണ് . കാരണം പല രോഗങ്ങളുടേയും അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കൂടുന്നത് തന്നെയാണ്. ദീര്‍ഘകാലമായി എന്‍ഡോമെട്രിയോസിസ് അനുഭവിക്കുന്ന സ്ത്രീകളില്‍ പലപ്പോഴും അമിതമായ വേദന മാനസികാരോഗ്യത്തെ തകര്‍ക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥകള്‍ പലപ്പോഴും ചില രോഗലക്ഷണങ്ങളെ കാണിക്കുന്നു. അതില്‍ ഒന്നാണ് അതികഠിനമായ വേദന ഉണ്ടാവുന്നത്. പലപ്പോഴും ഈ വേദന നിങ്ങളില്‍ സഹിക്കാന്‍ പറ്റാത്തതായിരിക്കും. അത് മാത്രമല്ല വന്ധ്യത, ലൈംഗിക ബന്ധത്തിനിടക്ക് വേദന, മലമൂത്ര വിസര്‍ജന സമയത്ത് അതികഠിനമായ വേദന, കൃത്യമല്ലാത്ത ആര്‍ത്തവം എന്നിവയെല്ലാം തന്നെ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ് എന്നതില്‍ സംശയം വേണ്ട.