രാവിലെയും വൈകിട്ടും ഓരോ ചായ കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു ഉണര്‍വ് ഉണ്ടാകില്ല. എപ്പോഴും പാല്‍ ചായ മാത്രം കുടിക്കാതെ അതില്‍ സ്വല്‍പ്പം ഏലയ്ക്കയും കൂടെ ഇട്ട് കുടിച്ചു നോക്കൂ. അപാര രുചിയായിരിക്കും. രുചി മാത്രമല്ല ഈ ഏലയ്ക്ക ചായയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി3, വിറ്റാമിന്‍ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ചായയില്‍ ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിള്‍, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഏലയ്ക്കാ ചായ പതിവായി കുടിക്കാം.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തണുപ്പുക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്കാ ചായ കുടിക്കുന്നത് നല്ലതാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് വഴി ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും. സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്കാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.