അൽപ്പം പുളിരസമാണെങ്കിലും പാഷൻ ഫ്രൂട്ടിന് ആരാധകർ അത്ര കുറവൊന്നും അല്ല. പഞ്ചസാര ചേർത്ത് കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാവും അധികവും. എന്നാൽ കരുതുന്ന പോലെ അത്ര നിസ്സാരക്കാരനല്ല പാഷൻ ഫ്രൂട്ട്.
വൈറ്റമിൻ സി ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് നമ്മുടെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ജീവകം എ അടങ്ങിയ ഫലം കൂടിയാണ് ഇത്. ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഇത് നമ്മെ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും കൂടെ ഫോസ്ഫറസ് നിയാസിൻ വൈറ്റമിൻ ബി എന്നിവയും ഈ കുഞ്ഞൻ പാഷൻ ഫ്രൂട്ടിലുണ്ട്.
നമ്മുടെ വീടുകളിൽ സാധാരാണ കാണുന്ന ഈ ഫ്രൂട്ടിൽ ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ചെറുനാരങ്ങയുടെ നീരും ചേർത്തത് കഴിക്കുന്നതിലൂടെ നമുക്കുണ്ടാവുന്ന സ്‌ട്രെസും ടെൻഷനും കുറക്കാനും സഹായിക്കും.
Also Read : വെള്ളം കൊണ്ട് ദിവസം തുടങ്ങിയാലോ ? പലതുണ്ട് കാരണങ്ങൾ
ഭയക്കണോ ?
മിക്ക ആളുകളും വിചാരിക്കുന്നത് ഈ പഴം വളരെ സുരക്ഷിതമെന്നാണ് , എന്നാൽ ഇത് ചിലരിൽ അലർജി ഉണ്ടാക്കും. ലാക്ടോസ് അലർജി ഉള്ളവരിൽ ചിലപ്പോൾ ഈ പാഷൻ ഫ്രൂട്ട് അലർജിക്ക് കാരണമാവും.
Also Read : ഈ അസുഖങ്ങളുള്ളവർ ജീരകത്തെ സൂക്ഷിക്കണേ…
കാരണം പാലിൽ കാണുന്ന ചില പ്രോട്ടീനുകൾ പാഷൻ ഫ്രൂട്ടിലുമുണ്ട്. അതുകൊണ്ട് തന്നെ ഈ പഴം കഴിക്കുന്നവർ അല്പം ശ്രദ്ധയോടെ കഴിക്കുക.