രാവിലെ വെറും വയറ്റിൽ ഇവ കഴിക്കാറുണ്ടോ ? സൂക്ഷിക്കണം!

മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും അത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

രാവിലെ വെറും വയറ്റിൽ ഇവ കഴിക്കാറുണ്ടോ ? സൂക്ഷിക്കണം!
രാവിലെ വെറും വയറ്റിൽ ഇവ കഴിക്കാറുണ്ടോ ? സൂക്ഷിക്കണം!

ല്ലൊരു ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രഭാത ഭക്ഷണത്തെ രാജകീയമാക്കണം എന്നാണല്ലോ നമ്മൾ പഠിച്ചിട്ടുള്ളത്. രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായിരിക്കും ആ ദിവസം നമ്മെ കൂടുതൽ ഊർജത്തോടെ നിലനിർത്തുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ മാത്രമല്ല മാനസികാവസ്ഥയെയും ഏറെ മെച്ചപ്പെടുത്തും. എന്ത് കഴിക്കണം എന്ന് എല്ലാവരും പറഞ്ഞു തരാറുണ്ട്. എന്നാൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളിതാ…

സിട്രസ് പഴങ്ങൾ

ORANGE

സിട്രസ് ആസിഡ് അടങ്ങിയിരിക്കുന്ന പഴങ്ങളാണ് സിട്രസ് പഴങ്ങൾ. ഇത് വിവിധ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും.
ഓറഞ്ച്, നാരങ്ങ എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. വെറും വയറ്റിൽ സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ അവ വയറ്റിൽ സിട്രിക് ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും.

കാപ്പി

COFFEE

നമ്മൾ മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും അത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങൾ

SYMBOLIC IMAGE

എരിവുള്ള ഭക്ഷണങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിക്കുക ചെയ്യും. ധാരാളം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും.

Also Read: ഇന്ത്യയിലേത് ഭൂമിയെ സംരക്ഷിക്കാനുതകുന്ന ഭക്ഷണക്രമം !

തൈര്

CURD

രാവിലെ വെറുംവയറ്റിൽ തൈര് കഴിക്കുന്നത് നമ്മുടെ ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും അത് അസിഡിറ്റിയും മലബന്ധവും വർദ്ധിപ്പിക്കുകയും ചെയ്യും.

കാർബണേറ്റഡ് പാനീയങ്ങൾ

CARBONATED DRINKS

രാവിലെ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് ഗ്യാസിനും വീക്കത്തിനും കാരണമാകും. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

SUGAR

ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. അത് കൊണ്ട് തന്നെ മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക.

Also Read: ബീറ്റ്റൂട്ട് കഴിക്കാൻ ഇഷ്ട്ടമില്ലേ? അതിനെക്കാള്‍ അയേണ്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങൾ

SYMBOLIC IMAGE

വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് വളരെ കൂടുതലാണ്. വെറും വയറ്റിൽ അവ കഴിക്കുമ്പോൾ വിവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം.

ശീതളപാനീയങ്ങൾ

COOL DRINKS

ശീതളപാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഒട്ടും നല്ലതല്ല. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top