CMDRF

സന്ധികളിൽ വേദന അനുഭവപ്പെടാറുണ്ടോ? സന്ധിവാതമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

സന്ധികളിൽ വേദന അനുഭവപ്പെടാറുണ്ടോ? സന്ധിവാതമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ
സന്ധികളിൽ വേദന അനുഭവപ്പെടാറുണ്ടോ? സന്ധിവാതമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

ർത്രോ എന്നാൽ സന്ധി അഥവാ ജോയിന്റ് എന്നാണ് അർത്ഥം. ഇത്തരത്തിൽ സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. നമ്മുടെ സന്ധികളിലെ വേദനയും ചലനങ്ങൾക്ക് പരിമിതി നേരിടുന്നതുമാണ് ഈ സന്ധിവാതത്തിൻറെ പ്രധാന ലക്ഷണങ്ങൾ. അതുപോലെ സന്ധികളുടെ ഭാഗത്തായി നീർവീക്കമുണ്ടാകുക, ഒപ്പം കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, അതേസമയം ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക തുടങ്ങിയവയൊക്കെ സന്ധിവാതത്തിൻറെ ലക്ഷണങ്ങളാണ്.

നമ്മുടെ ഡയറ്റിൽ ശ്രദ്ധിക്കുന്നത് വഴി സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാൻ അത് സഹായിക്കും. സന്ധിവാതമുള്ളവർ കഴിക്കേണ്ട ആൻറി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഏതോക്കെയാണെന്ന് നോക്കാം.

മഞ്ഞൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് വളരെ അധികം ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി ഓക്സിഡൻറ് ഗുണങ്ങളുമുണ്ട്. അത്കൊണ്ട് തന്നെ ഇവ സന്ധിവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലിൽ ഡൈസൾഫൈഡ്‌’ എന്ന ഘടകം നമ്മെ സന്ധിവാതത്തോട്‌ പൊരുതാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ വെളുത്തുള്ളി രോഗ പ്രതിരോധശേഷിയെ കൂട്ടാനും ഗുണം ചെയ്യും.

ബെറി പഴങ്ങൾ

ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ധാരാളമടങ്ങിയ ബെറി പഴങ്ങളും ആർത്രൈറ്റിസിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ ഗുണം ചെയ്യും.

ഇലക്കറികൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇലക്കറികൾ കഴിക്കുന്നതും സന്ധിവാത രോഗികൾക്ക് വളരെ നല്ലതാണ്.

ഒലീവ് ഓയിൽ

ഭക്ഷണ പാചകത്തിന് വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിന് അത്ഏ റെ ഗുണം ചെയ്യും.

നട്സും വിത്തുകളും

വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നൽകും. അതിനാൽ ബദാം, വാൾനട്സ്, പിസ്ത, ചിയ സീഡ്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.അതും ഒരു നല്ല മാർഗമാണ്.

സാൽമൺ ഫിഷ്

കൂടാതെ സാൽമൺ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സന്ധിവാതമുള്ളവർക്ക്‌ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീർക്കെട്ടിന് വളരെ ആശ്വാസം നൽകിയേക്കാം.

ഗ്രീൻ ടീ

ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നതും സന്ധിവാതമുള്ളവർക്ക്‌ നല്ലതാണ്. ഗ്രീൻടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും.

ശ്രദ്ധിക്കുക: പൊതുവിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ട് എങ്കിലും ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Top