മനുഷ്യരിലെ ദഹനപ്രശ്‌നങ്ങൾ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയർ വീർത്തുകെട്ടുന്നത്, നെഞ്ചെരിച്ചൽ,പുളിച്ചു തികട്ടൽ അസിഡിറ്റി തുടങ്ങിയവയൊക്കെയും പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. എന്നാൽ ഇത്തരത്തിൽ വയർ ഗ്യാസ് മൂലം വീർത്തുവരാതിരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില സുഗന്ധവ്യഞ്ജനങ്ങളെ പരിചയപ്പെട്ടാലോ.
ജീരകം
കുഞ്ഞനെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് ജീരകം. ജീരകത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും അടങ്ങിയ ജീരകം നമ്മുടെ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളെ തടയാനും വയർ വീർക്കുന്നത് തടയാനും സഹായിക്കും. ഇതിനായി ജീരക വെള്ളമോ ജീരകമിട്ട ചായയോ ഡയറ്റിൽ ഉൾപ്പെടുത്താം.
പെരുംജീരകം
പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങൾ ഗ്യാസ്ട്രബിൾ പോലെയുള്ള നമ്മുടെ പ്രശ്നങ്ങളെ തടയാൻ സഹായിക്കും.
ഗ്രാമ്പൂ
നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആൻറി ഓക്സിഡൻറുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഗ്രാമ്പൂ ഭക്ഷണം കഴിച്ചതിന് ശേഷം കഴിക്കുന്നത് വഴി അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇഞ്ചി
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിരിക്കുന്ന ഇഞ്ചി വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ വയർ വീർക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
പെപ്പർമിന്റ്
ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് നമ്മളെ പെപ്പർമിൻറും സഹായിക്കും.
കറുവപ്പട്ട
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഒരുപാട്ഭക്ഷണങ്ങൾക്ക് രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ഇട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയർ വീർത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യപ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ടെങ്കിൽ ,ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.