നിങ്ങളുടെ ഫോൺ വാട്സാപ്പും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളും ആക്സസ് ചെയ്യാൻ കഴിയാത്ത പ്രദേശങ്ങളിലാണെങ്കിൽ എൻഡിഎംഎഇഡബ്ലിയു എന്ന പേരിലെത്തുന്ന സന്ദേശങ്ങളിൽ തീർച്ചയായും ഒരു ശ്രദ്ധ വേണം. XX- NDMAEW എന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) അയച്ച സന്ദേശങ്ങളെ സൂചിപ്പിക്കുന്ന സന്ദേശങ്ങളാണ്. ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, മറ്റ് അടിയന്തര സാഹചര്യങ്ങൾ തുടങ്ങി വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിന് ഈ എസ്എംഎസ് അലേർട്ടുകൾ നിർണായകമാണ്.
മുൻകൂട്ടിയുള്ള അറിയിപ്പ്: മുൻകരുതലുകൾ തയ്യാറാക്കാനും എടുക്കാനും വിലയേറിയ സമയം നൽകുകയും, കൃത്യമായ വിവരങ്ങൾ നൽകുന്നത്
വഴി ഇവ ദുരന്തത്തിന്റെ സ്വഭാവം, അതിൻ്റെ ആഘാതം, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിശോധിച്ചുറപ്പിച്ചതും വിശ്വസനീയവുമായ വിവരങ്ങൾ സന്ദേശങ്ങളിൽ കൈമാറുകയും ചെയ്യുന്നു.
പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ എമർജൻസി ടോണിന്റെ അകമ്പടിയോടെ സമയബന്ധിതമായ അലേർട്ടുകൾ നൽകാനുള്ള പദ്ധതിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റി പരീക്ഷിച്ചിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് പരിഗണിക്കാതെ തന്നെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കാൻ മൊബൈൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സിബിഎസ്.