പനിയുണ്ടോ…? എന്നാൽ വായോ ഒരു സൂപ്പ് കുടിക്കാം

ആട്ടിൻസൂപ്പിനോളം പോഷകസമൃദ്ധമായ മറ്റൊരു സൂപ്പില്ല

പനിയുണ്ടോ…? എന്നാൽ വായോ ഒരു സൂപ്പ് കുടിക്കാം
പനിയുണ്ടോ…? എന്നാൽ വായോ ഒരു സൂപ്പ് കുടിക്കാം

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും എന്നാണ് പഴമൊഴി. പഴമൊഴി അവിടെ നിൽക്കട്ടെ ഇപ്പോൾ പനി കാലമല്ലേ എന്നാൽ പിന്നെ ആട്ടിൻ സൂപ്പ് തന്നെയാകാം ആരോഗ്യ സംരക്ഷണത്തിന് ആദ്യം. മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ കാൽ വേദന തുടങ്ങി പ്രസവ ശിശ്രുശാനന്തരവും ആട്ടിൻ സൂപ്പ് നൽകി വരാറുണ്ട്. ആട്ടിൻസൂപ്പിനോളം പോഷകസമൃദ്ധമായ മറ്റൊരു സൂപ്പില്ല.

അതിൽ നമ്മുടെ മസാലകളുടെ ചേരുവ കൂടിയാകുമ്പോൾ രുചിയും കേമമായി. ധാരാളം ഗുണങ്ങൾ ഉള്ള ഒന്നാണ് ചെറു തീയിൽ 4-8 മണിക്കൂറോളം വെള്ളത്തിൽ വേവിച്ച് എടുക്കുന്ന ആടിന്റെ കാൽ, തോൾ എല്ലുകൾ. ഇത് മരുന്നായി ഉപയോഗിക്കുന്നവർ 3, 5, 7 പ്രാവശ്യം ആഴ്ചയിലോ മാസത്തിലോ കുടിക്കാൻ ശ്രമിക്കുക. തണുത്ത വെള്ളം, എരിവും പുളിയും ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തിളപ്പിക്കരുത്, ചൂടാക്കുക മാത്രം ഇത് കുടിച്ച ശേഷം 1/2 മണിക്കൂർ നേരത്തേക്ക് വെള്ളം, ഭക്ഷണം എന്നിവ കഴിക്കരുത്. മരുന്നായി കഴിക്കുന്നവർക്കാണ് ഈ ചിട്ടകൾ.

ആടിന്റെ എല്ലുകൾ – 1 കിലോ

Mutton bones


വെള്ളം – 3.5 ലിറ്റർ
വറുത്ത മല്ലി – 1/2 കപ്പ്‌
ജീരകം – 1 ടേബിൾ സ്പൂൺ
കുരുമുളക് – 1/2 കപ്പ്‌
നെയ്യ്
ചെറിയ ഉള്ളി

തയാറാക്കുന്ന വിധം

എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക (കൽ ചട്ടി ഉണ്ടെങ്കിൽ അതിൽ). ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് പൊടിച്ചതും ചേർക്കുക. നന്നായി തിളപ്പിക്കുക. വെള്ളം പകുതിയോളം ആയാൽ തീ കുറച്ച് ഇടുക. 1.5 ലിറ്റർ ആവുന്നതുവരെ ഇളം തീയിൽ വേവിക്കുക. ചൂട് പോയ ശേഷം അരിച്ചെടുക്കുക. എല്ലുകളെല്ലാം പിഴിഞ്ഞെടുക്കുക.
നെയ്യ് – 2 ടീസ്പൂൺ ( 2 കപ്പ്‌ സൂപ്പിന് )
ഉപ്പ് – ഒരു നുള്ള്
ചെറിയ ഉള്ളി – 5-6 എണ്ണം
നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക. ഇതിലേക്ക് ഉപ്പും ചേർത്ത് ഇളം ചൂടിൽ കഴിക്കുക.

Top