ഏതു ചെറിയ കാര്യത്തിനും തീരുമാനമെടുക്കാൻ കൺഫ്യൂഷൻ ആകുന്നവരാണോ? അതിനെ നിസാരമായി കാണാറുണ്ടോ? എന്നാൽ കാര്യം ചെറുതായാലും വലുതായാലും ഇതുപോലെ ഒരു തീരുമാനമെടുക്കാൻ കഷ്ടപ്പെടുന്നവർ നമുക്കിടയിൽ അത്ര കുറവല്ല. ഒരു തീരുമാനത്തിലെത്തുന്നതിന് മുമ്പ് കാര്യങ്ങൾ നന്നായി വിശകലനം ചെയ്യുന്നവരാണ് അവരെന്നുണ്ടെങ്കിൽ അത് നമുക്ക് വേണമെങ്കിൽ പോസിറ്റിവായി പറയാം. പക്ഷേ, ജീവിതത്തിലെ ഏതൊരു ചെറിയ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽപോലും വലിയ ആശങ്കയും ഭയവും ഉണ്ടാകുന്നുവെങ്കിൽ സൂക്ഷിക്കുക, നിങ്ങൾ ‘ഡിസൈഡോഫോബിയ’ എന്ന ‘തീരുമാനോ’ഫോബിയയാൽ ബുദ്ധിമുട്ടുകയാണ്.
‘ഒരു പ്രത്യേക സാഹചര്യത്തേയോ സ്ഥലത്തേയോ വ്യക്തിയേയോ കാര്യകാരണമില്ലാതെ ഭയക്കുന്നതാണ് ഫോബിയ. ഒരു തീരുമാനമെടുക്കുമ്പോൾ ഇത്തരം ഫോബിയ നിങ്ങളെ ബാധിക്കുന്നുവെങ്കിൽ അതാണ് ഡിസൈഡോഫോബിയ’’ -ഡൽഹിയിലെ മുതിർന്ന മനോരോഗ വിദഗ്ധൻ ഡോ. രാജീവ് മേത്ത പറയുന്നത്, ഓരോ തീരുമാനത്തിന്റെയും ഗുണവും ദോഷവും വിലയിരുത്തുന്നത് ഏറ്റവും നല്ലതിലെത്താനുള്ള വഴിതന്നെയാണ്. എന്നാൽ, ചിലരിൽ ഈ പ്രവൃത്തി ആധിയും വിഷമവും സൃഷ്ടിക്കും.
Also Read: ഹൃദയസ്തംഭനം ഉണ്ടായാൽ ചെയ്യേണ്ട സിപിആര്‍; പരിശീലനവുമായി കര്‍മ്മപദ്ധതി
നമുക്കും ഉണ്ടോ ഈ ‘ഫോബിയ’ ?
ഇന്നത്തെക്കാലത്ത് ഡിസൈഡോഫോബിയ എന്നത് ഒരു സ്വതന്ത്ര ആരോഗ്യ പ്രശ്നമല്ല. നമുക്കുണ്ടാകുന്ന മറ്റു മാനസിക വിഷമതകളായ ആധി, വിഷാദം, ഒബ്സസ്സിവ് കംപൾസിവ് ഡിസോഡർ തുടങ്ങിയവക്കൊപ്പം കണ്ടുവരാറുണ്ട്. ഇത് ദൈനംദിന പ്രവർത്തനത്തെയും നല്ലൊരു ജീവിതത്തെതന്നെയും ബാധിക്കാൻ തുടങ്ങും. ചിലരിൽ ഇത് ബന്ധങ്ങളെയും ജോലിയേയുമെല്ലാം വലിയ രീതിയിൽ ബാധിക്കാനിടയുണ്ടെന്ന് ഡോക്ടർ മേത്ത പറയുന്നു.
മറികടക്കണ്ടേ നമുക്ക് ?
രോഗം ചികിത്സിക്കുന്നതിനു മുമ്പ്, ആദ്യം നമുക്ക് ഡിസൈഡോഫോബിയ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ആധി, വിഷാദം തുടങ്ങിയവയുടെ ഭാഗമായാണ് ഈ പ്രശ്നവുമെങ്കിൽ തീർച്ചയായും കൗൺസലിങ്ങും മരുന്നും ആവശ്യമായി വരും. വ്യക്തികൾക്കനുസരിച്ച് ചികിത്സയും വ്യത്യാസപ്പെടും.
തനിക്ക് തീരുമാനമെടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്ന് സ്വയം മനസ്സിലാക്കി, അത് മറികടക്കാൻ ബോധപൂർവം പ്രവർത്തിക്കുന്നത് പ്രധാനമാണ്.
Also Read: പുതിനയില വെള്ളം കുടിക്കുന്നത് പതിവാക്കിയാലോ?
അതായത് ഓരോ തീരുമാനത്തിന്റെയും ഗുണവും ദോഷവും മനസ്സിൽ കണക്കുകൂട്ടാതെ എഴുതി താരതമ്യം ചെയ്യാം. ശേഷം ഏറ്റവും കുറച്ച് ദോഷവും ഏറ്റവും കൂടുതൽ ഗുണവുമുള്ളത് തെരഞ്ഞെടുക്കാം. എന്നാൽ, ഒരുകാര്യം ഓർക്കേണ്ടത് ഏത് മികച്ച തീരുമാനത്തിലും നെഗറ്റിവുകൾ ഇല്ലാതിരിക്കില്ല -ഡോക്ടർ കൂട്ടിച്ചേർക്കുന്നു.