CMDRF

രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ? ബി പി കുറഞ്ഞതോ കൂടിയതോ ആവാം!

രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ? ബി പി കുറഞ്ഞതോ കൂടിയതോ ആവാം!
രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ? ബി പി കുറഞ്ഞതോ കൂടിയതോ ആവാം!

ക്തസമ്മർദ്ദം പോലുള്ള കാര്യങ്ങളിൽ നമ്മൾ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം അത് കുറയുന്നതും കൂടുന്നതും നമ്മളെയും നമുക്ക് പ്രിയപെട്ടവരെയും മരണത്തിലേക്ക് വരെ നയിക്കാം. ഉയർന്ന രക്തസമ്മർദ്ദം അഥവാ ബി പി യഥാസമയം കണ്ടുപ്പിടിക്കാതിരിക്കുന്നതും, ശരിയായ ചികിത്സ തേടാതിരിക്കുന്നതുമാണ് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.

രക്തസമ്മർദ്ദം ഉയരുമ്പോൾ രാവിലെ നമ്മുടെ ശരീരം കാണിച്ചു തരുന്ന ചില അപായ സൂചനകൾ ഇവയാണ്.

തലവേദന: രാവിലെ എഴുന്നേറ്റ ഉടനെ ശക്തമായ തലവേദന നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എങ്കിൽ അത് ഉയർന്ന രക്ത സമ്മർദ്ദ സൂചനയാവാം.

തലകറക്കം: എഴുന്നേറ്റ ഉടൻ തന്നെ തലകറങ്ങുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ബി പി കൂടിയ അവസ്ഥ ആകാം

അമിതദാഹം: അമിതമായ ദാഹത്തോടെയാണ് നിങ്ങൾ എഴുന്നേൽക്കുന്നത് എങ്കിൽ അതും ഉയർന്ന രക്തസമ്മർദ്ദത്തെ സൂചിപ്പിക്കുന്നു.

കാഴ്ചയിലുണ്ടാവുന്ന മങ്ങിച്ച: എഴുന്നേറ്റ ഉടൻ തന്നെ കാഴ്ച മങ്ങുന്നതായും അഥവാ കാഴ്ച്ചയിൽ മങ്ങൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഉയർന്ന ബിപിയുടെ ലക്ഷണമാവാം.

നെഞ്ചുവേദന: ഉയർന്ന രക്ത സമ്മർദമുണ്ടെങ്കിൽ അത് നെഞ്ചുവേദനക്കും കാരണമായേക്കാം, അതിനെ തുടർന്നുണ്ടാകുന്ന ശ്വസന ബുദ്ധിമുട്ടും ഇതിന്റെ സൂചനയാവാം.

മൂക്കിൽ നിന്നും രക്തം: മൂക്കിൽ നിന്നും രക്ത സ്രാവമുണ്ടാകുന്നത് ഉയർന്ന ബിപി സാധ്യതയെ കാണിക്കുന്നു.

തണുത്ത കൈകാലുകൾ: രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാലുകൾ തണുത്തിരിക്കുക, നടക്കുമ്പോൾ കാലുവേദന തുടങ്ങിയ ലക്ഷണങ്ങളും ബിപി കൂടിയ അവസ്ഥയിൽ ഉണ്ടാകുന്ന അടയാളമാണ്.

ക്ഷീണവും, ഛർദിയും: ഛർദിയും, ശരീരത്തിലുണ്ടാവുന്ന ക്ഷീണവും, അനുഭവപ്പെടുന്ന തളർച്ചയും എല്ലാം ഉയർന്ന രക്തസമ്മർദ്ദം മൂലമാവാം.

അതേസമയം, സൂചനകൾ കാണുകയും, അതിൽ സ്വയം രോഗനിർണയത്തിനും, പരിഹാരങ്ങൾക്കും നിൽക്കാതെ നിർബന്ധമായും വൈദ്യപരിശോധനക്ക് വിധേയമാവുക.

Top