നമ്മൾ വളരെ സൂക്ഷ്മതയോടുകൂടി പരിചരിക്കേണ്ട ഒന്നാണ് കണ്ണുകൾ. അതേസമയം ചില രോഗങ്ങളുടെ ലക്ഷണങ്ങൾ നമുക്ക് കണ്ണിലുണ്ടാവുന്ന മാറ്റങ്ങൾ പറഞ്ഞു തരും. ചിലരിൽ എൽഡിഎൽ കൊളസ്‌ട്രോൾ കൂടുമ്പോൾ കണ്ണുകളിൽ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.
കണ്ണിന് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങൾ: ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ലക്ഷണമാണ് കണ്ണുകൾക്ക് ചുറ്റും അടിഞ്ഞു കൂടിയതായി കാണുന്ന മഞ്ഞ ഡെപ്പോസിറ്റുകൾ.
കോർണിയക്ക് ചുറ്റും വളയങ്ങൾ: കണ്ണിന്റെ കോർണിയക്ക് ചുറ്റും വെളുത്തതോ ചാര നിരത്തിലുള്ളതോ ആയ വളയങ്ങൾ കാണുന്നതും കൂടിയ കൊളസ്‌ട്രോളിന്റെ ലക്ഷണമാവാം.
കണ്ണുകളിലെ ക്ഷീണം: കണ്ണുകളിൽ പ്രകടമാവുന്ന ക്ഷീണവും ചിലപ്പോൾ ഉയർന്ന കൊളസ്‌ട്രോളിന്റെ സൂചന ആവാം.
മങ്ങിയ കാഴ്ച: കാഴ്ച മങ്ങിയതായി അനുഭവപ്പെടുന്നതാണ് മറ്റൊരു അടയാളം. കൊളസ്‌ട്രോൾ കൂടുമ്പോൾ അത് കണ്ണിന്റെ രക്തക്കുഴക്കുഴലുകളിൽ അടിഞ്ഞുകൂടാൻ കാരണമാകുകയും, അത് കാഴ്ചയിൽ മങ്ങലുണ്ടാക്കുകയും ചെയ്യാം.
കാഴ്ചാ വൈകല്യങ്ങൾ; പെട്ടെന്ന് ഉണ്ടാവുന്ന കാഴ്ചക്കുറവോ കാഴ്ച്ചയിൽ വ്യതിയാനങ്ങളോ, റെറ്റിനയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ദിമുട്ട് അനുഭവപ്പെടുന്നതും നിസ്സാരമായി കാണരുത്.
മേൽ പറഞ്ഞ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടൻ തന്നെ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുക, അതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.