ആഴ്ചയില്‍ എത്ര തവണ മുടി ഷാംപൂ ചെയ്യണം, എന്ന് അറിയാമോ?

ആഴ്ചയില്‍ എത്ര തവണ മുടി ഷാംപൂ ചെയ്യണം, എന്ന് അറിയാമോ?
ആഴ്ചയില്‍ എത്ര തവണ മുടി ഷാംപൂ ചെയ്യണം, എന്ന് അറിയാമോ?

മുടി വ്യത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ അതിന്റെ ആരോഗ്യം നിലനില്‍ക്കൂ. നന്നായി മുടി വളരണമെങ്കില്‍ മുടിയ്ക്ക് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പ് വരുത്തണം. മുടിയ്ക്ക് നല്‍കുന്ന അടിസ്ഥാന പരിചരണത്തിലൊന്നാണ് മുടിയില്‍ ഷാംപുവും കണ്ടീഷണറുമിടുന്നത്. മുടി വ്യത്തിയായി സൂക്ഷിക്കാന്‍ ഷാംപൂ വളരെ പ്രധാനമാണ്. മുടിയിലെ അഴുക്കും മറ്റും കളയാനാണ് ഇത് ചെയ്യുന്നത്. അതുപോലെ ഓരോ മുടിയ്ക്കും പരിചരണം ഓരോ രീതിയിലായിരിക്കും. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ മുടിയുടെ ഭംഗിയെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും മുടി കഴുകുന്നവര്‍ മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ കഴുക്കുന്നവര്‍ വരെയുണ്ട്. എങ്ങനെ മുടിയുള്ളവര്‍ ഏതൊക്കെ രീതിയില്‍ മുടി കഴുകണമെന്ന് നോക്കാം.

ചിലര്‍ക്ക് തലയോട്ടി അമിതമായി എണ്ണ പുറപ്പെടുവിക്കുന്നത് മൂലം മുടി എപ്പോഴും ഒട്ടി പിടിച്ച് ഇരിക്കാറാണ് പതിവ്. മുടിയിലെ ഈ അമിതമായ എണ്ണമയം ഒറ്റ ദിവസം കഴുകിയാലും പിന്നെയും മുടി ഒട്ടി പിടിച്ചിരിക്കാന്‍ കാരണമാകാറുണ്ട്. എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് മറ്റ് മുടിയുള്ളവരെ അപേക്ഷിച്ച് എപ്പോഴും കഴുകേണ്ട അവസ്ഥയാണ്. ചിലപ്പോള്‍ ഒരു ദിവസം ഇടവിട്ടോ അല്ലെങ്കില്‍ ദിവസവും കഴുകണം. കാരണം അമിതമായി എണ്ണമയം മുടിയിലിരിക്കുന്നത് മുടിയില്‍ പുറമെ നിന്നുള്ള അഴുക്കുകള്‍ അടിഞ്ഞ് കൂടാന്‍ ഇടയാക്കും. സല്‍ഫേറ്റ് ഇല്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ വേണം മുടി കഴുകാന്‍ ഉപയോ?ഗിക്കാന്‍. അമിതമായി എണ്ണമയം ഉണ്ടാകുന്നത് തടയാന്‍ ഈ ഷംപൂ സഹായിക്കും.

പൊതുവെ കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മുടിയാണ് ചുരുണ്ട മുടി. ചുരുണ്ട മുടി പൊതുവെ സ്വാഭാവികമായി വരണ്ടാണ് ഇരിക്കുന്നത്. പരുക്കനും അതുപോലെ കുറച്ച് കട്ടിയുള്ളതുമായിരിക്കും ഈ മുടിയുടെ ഘടന. നേരെയുള്ള മുടിയെ അപേക്ഷിച്ച് ചുരുണ്ട മുടിയിഴകളിലൂടെ എളുപ്പത്തില്‍ തലയോട്ടിയിലെ എണ്ണകള്‍ സഞ്ചരിക്കാറുണ്ട്. പക്ഷെ ചുരുണ്ട് ഇരിക്കുന്നത് ഈ എണ്ണകളെ തടസപ്പെടുത്തുകയും മുടിയെ വരണ്ടതാക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഷാംപൂ ചെയ്യുന്നതായിരിക്കും ഇതില്‍ നല്ലത്. നല്ല മോയ്ചറൈസറായിട്ടുള്ള ഷാംപൂ വേണം തിരഞ്ഞെടുക്കാന്‍.

എല്ലാ സ്‌റ്റൈല്ലുകളും പറ്റുന്നതാണ് സാധാരണ മുടി. ഇത് അമിതമായി എണ്ണമയവും കാണില്ല എന്നാല്‍ വരണ്ട് പോകുകയും ഇല്ല. സാധാരണ മുടിയുള്ള ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകുന്നതായിരിക്കും ഉചിതം. ഇത് തലമുടിയ്ക്ക് ആവശ്യമായ എണ്ണമയം നിലനിര്‍ത്തി നല്ല രീതിയില്‍ മെയ്‌ന്റേന്‍ ചെയ്യാന്‍ സഹായിക്കും. തലയോട്ടിയിലെ സ്വാഭാവിക എണ്ണകളെ ശരിയായ അളവില്‍ നിയന്ത്രിക്കുന്ന വീര്യം കുറഞ്ഞ ഷാംപൂ വേണം ഉപയോഗിക്കാന്‍.

പൊതുവെ വരണ്ട മുടി കാത്തു സംരക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പല കാരണങ്ങള്‍ കൊണ്ട് മുടി വരണ്ട് പോകാം. ഇത്തരം മുടികളുടെ അറ്റം പിളരുന്നതും സാധാരണമാണ്. വരണ്ട മുടിയുള്ളവര്‍ എപ്പോഴും മുടി കഴുകുന്നത് മുടിയിലെ എണ്ണമയം ഇല്ലാതാക്കാന്‍ കാരണമാകും. ഇത് മുടിയെ കൂടുതല്‍ വരണ്ടതാക്കാനും അതുപോലെ പൊട്ടി പോകാനും ഇടയാക്കും. വരണ്ട മുടി ഉള്ളവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടി കഴുകിയാല്‍ മതിയാകും. നല്ല ജലാംശം നല്‍കുന്ന തരത്തിലുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാന്‍ ശ്രമിക്കുക.

Top