ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കുന്നവരാണോ..?

. ഭക്ഷണവുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിമാനം കുട്ടികളില്‍ ഊട്ടിയുറപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കുന്നവരാണോ..?
ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കുന്നവരാണോ..?

ണ്ട് അമ്പിളിമമാനെ കാണിച്ചാണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ മൊബൈലിൽ കാർട്ടൂൺ കാണിച്ചാണ് ഭക്ഷണം കൊടുക്കാറുള്ളത്. കുട്ടികൾക്ക് മാത്രമല്ല, വലിയവർക്കും ഇപ്പോൾ ഫോണിൽ നോക്കാതെ പറ്റില്ല. എന്നാൽ ഭക്ഷണം കഴിക്കുമ്പോഴുള്ള ഈ ശീലം അത്ര നല്ലതല്ല. ഭക്ഷണം വെറുതെ കഴിക്കുന്നതിലല്ല, ആസ്വദിച്ച് കഴിക്കുമ്പോഴാണ് അതിന്റെ പൂർണ്ണ ഫലം ഉണ്ടാകുക. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് മനസ്സിന് സംതൃപ്തി നൽകുകയും അമിത ഭക്ഷണം കഴിക്കാതിരിക്കുകയും, അതിലൂടെ മെച്ചപ്പെട്ട ദഹനം ലഭിക്കുകയും ചെയ്യുന്നു.

കഴിക്കുക എന്ന പ്രക്രിയ പൂർണ്ണബോധത്തോടെയായിരിക്കണം നടക്കേണ്ടത്. അപ്പോൾ നമ്മൾ ഭക്ഷണം പൂർണ്ണമായും ചവച്ചരച്ച് കഴിക്കുകയും. ഭക്ഷണത്തിലെ ചേരുവകളും രുചിയും അറിയുകയും ചെയ്യും. ഇത്തരത്തിൽ മനസ്സ് നിറഞ്ഞ് ആഹാരം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ആസ്വദിച്ചു കഴിക്കാം

നമ്മുടെ കുട്ടികളില്‍ കുറെയധികം പേര്‍ക്കും ഭക്ഷണം കഴിക്കുന്നതിന്റെ ഇന്ദ്രിയാനുഭവം ആസ്വദിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മൊബൈല്‍ ഫോണും ടെലിവിഷനും കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് ഭക്ഷണത്തിന്റെ രുചിയും ഭക്ഷിക്കുന്നതിലെ മനഃസുഖവും ആസ്വദിക്കാന്‍ സാധിക്കുക. നമ്മുടെ കുട്ടികള്‍ ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നതിന് തീന്മേശയില്‍ മാതാപിതാക്കളുടെ കടിഞ്ഞാണ്‍ വേണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഭക്ഷണസമയത്തെ മാതാപിതാക്കള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്.

ഓരോ കുട്ടിയേയും അവരുടെ ശരീരത്തിന്റെ പേരില്‍ അഭിനന്ദിക്കാന്‍ മാതാപിതാക്കള്‍ക്കാകണം. ബോഡി ഷെയിമിങ് പോലുള്ള വാക്കുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുകയും അത്തരം സംഭവങ്ങള്‍ ഒരിടത്തും സംഭവിക്കരുതെന്ന് എല്ലാവരും ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഭക്ഷണവുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിമാനം കുട്ടികളില്‍ ഊട്ടിയുറപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം

ഭക്ഷണത്തോടുള്ള കുട്ടികളുടെ മനോഭാവം രൂപപ്പെടുത്തുന്നതില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുടുംബം ഒരുമിച്ചിരുന്നു സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണരീതി സൃഷ്ടിക്കുമെന്നും യുവാക്കളില്‍ ക്രമരഹിതമായ ഭക്ഷണ ശീലങ്ങള്‍ മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുമെന്നും ജെയ്ന്‍ എ. ഫുള്‍ക്കേഴ്‌സന്റെ ‘ഫാമിലി ഡിന്നര്‍ മീല്‍ ഫ്രീക്വന്‍സി ആന്റ് അഡോള്‍സെന്റ് ഡെവലപ്‌മെന്റ്’ എന്ന പേരിലുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തിരക്കേറിയ ഈ കാലഘട്ടത്തില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് എപ്പോഴും സാധ്യമല്ലെങ്കിലും കഴിയുമ്പോഴെല്ലാം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു.

Top