CMDRF

മൊബൈൽ ഫോണും നോക്കി ടോയ്‌ലറ്റില്‍ ഇരിക്കാറുണ്ടോ..? പണികിട്ടും

മൊബൈൽ ഫോണും നോക്കി ടോയ്‌ലറ്റില്‍ ഇരിക്കാറുണ്ടോ..? പണികിട്ടും
മൊബൈൽ ഫോണും നോക്കി ടോയ്‌ലറ്റില്‍ ഇരിക്കാറുണ്ടോ..? പണികിട്ടും

ലർക്കും മൊബൈൽ ഫോൺ ഉപയോ​ഗിക്കാതെ പല പരുപാടികളും നടക്കില്ല. കഴിക്കുമ്പോളും, കിടക്കുമ്പോളും, എന്തിന് ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കിൽ പോലും ഫോൺ വേണം. എന്നാൽ അത് അത്ര നല്ല പരുപാടിയല്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. ശാരീരികവും മാനസികവുമായ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഈ ദുശീലം കാരണമാകുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

ഫോണ്‍ മാത്രമല്ല പുസ്തകം, പത്രം തുടങ്ങിയവയുമായി ടോയ്ലറ്റിൽ പോയാൽ കുറഞ്ഞത് അരമണിക്കൂർ കഴിഞ്ഞാകും തിരിച്ചിറങ്ങുക. ഈ ശീലം പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ പോലുള്ള പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ഏഴ് മിനിറ്റ്, പരമാവധി 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് നിരവധി രോ​​ഗാണുക്കളുമായി സമ്പർക്കമുണ്ടാകാൻ ഇടയാക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധ്‍ പറയുന്നു.

കൂടാതെ ഫോൺ ടോയ്‌ലറ്റില്‍ കൊണ്ടുപോകുമ്പോൾ രോ​ഗാണുക്കൾ ഫോണിലും പിന്നീട് കൈകളിലും കൈകളിൽ നിന്ന് ഭക്ഷണത്തിലൂടെ ശരീരത്തിലും കയറാം. മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്ന അവസ്ഥയാണ് ഹെമറോയ്‌ഡ്‌. ഇത് കഠിനമായ വേദനയും അസ്വസ്ഥതകളും രക്തസ്രാവത്തിനും കാരണമാകുന്നു. ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

കൂടാതെ കസേരയിൽ എന്ന പോലെ ടോയ്‌ലറ്റിലും രക്തചംക്രമണം ഇല്ലാതെ ​​ദീർഘനേരം ഇരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മലബന്ധമുള്ളവർ ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ അഞ്ച് മിനിറ്റിന് ശേഷം ഇടവേളയിൽ ഇറങ്ങിയ ശേഷം പിന്നീട് ശ്രമിക്കാവുന്നതാണ്.

Top