നിങ്ങള്‍ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ,ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞോളൂ

നിങ്ങള്‍ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ,ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞോളൂ
നിങ്ങള്‍ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ,ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞോളൂ

ന്നത്തെ കാലത്ത് പലരും ഉപയോഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. യാത്ര വേളകളിലെല്ലാം പല്ല് വൃത്തിയാക്കുന്നതിനായി ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണിത്. കാരണം പേസ്റ്റ്, ബ്രഷ് എന്നീ സാമഗ്രികള്‍ ഒന്നും ലഗ്ഗേജില്‍ വെക്കേണ്ടി വരുന്നില്ല. പകരം മൗത്ത് വാഷിന്റെ ബോട്ടില്‍ മാത്രം കരുതിയാല്‍ മതി. പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും, വായ് നാറ്റം അകറ്റാനുമെല്ലാം മൗത്ത് വാഷ് സഹായിക്കുന്നു. എന്നാല്‍ ചിലയാളുകള്‍ ഇത് പതിവായി ഉപയോഗിക്കുന്നു. അത് ഗുണകരമാണോ, പല്ലിന് ഗുണം ചെയ്യുമെങ്കിലും ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൗത്ത് വാഷ് നിത്യേന ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. മൗത്ത് വാഷില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വായയെ വരണ്ടതാക്കി മാറ്റുന്നു.

അത് കൊണ്ട് മൗത്ത് വാഷ് ഉപയോഗിക്കുന്നത് ശരീരത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ചില പഠനങ്ങള്‍ പ്രകാരം സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ട് തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നതില്‍ പകുതിയിലധികം പേരിലും ഈ സാധ്യത കണ്ടെത്തിയിരുന്നു. ആല്‍ക്കഹോളിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരവും പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായി മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന സിന്തറ്റിക്ക് ചേരുവകള്‍ ക്യാന്‍സറിന് കാരണമാകുന്നു.

Top