ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? വീട്ടിൽ പരീക്ഷിക്കൂ ഈ പൊടിക്കൈകൾ

ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? വീട്ടിൽ പരീക്ഷിക്കൂ ഈ പൊടിക്കൈകൾ
ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? വീട്ടിൽ പരീക്ഷിക്കൂ ഈ പൊടിക്കൈകൾ

കൊളാജൻ കുറയുമ്പോഴാണ് ചർമ്മം പലപ്പോഴും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. ചർമ്മത്തിൻ്റെ തിളക്കവും ഭംഗിയുമൊക്കെ നിലനിർത്താൻ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്ന് തന്നെയാണ് കൊളാജൻ. ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് കൊളാജൻ. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താൻ കൊളാജൻ സഹായിക്കുന്നു. യുവത്വം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് കൊളാജൻ ഉത്പ്പാദനം കുറയുന്നത്. പ്രായം 40 അടുക്കുമ്പോഴേക്കും പലപ്പോഴും കൊളാജൻ ഉത്പ്പാദനം കുറഞ്ഞ് വരാറുണ്ട്. കൊളാജൻ്റെ അളവ് കൂട്ടാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫേസ് പായ്ക്ക് വീട്ടിൽ തന്നെ തയാറാക്കാം.

ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ സഹായിക്കുന്നതാണ് അരിപ്പൊടി. ഇത് തിളക്കം കൂട്ടാനും അതുപോലെ ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും വളരെ നല്ലതാണ്. അൾട്രാവയ്ലറ്റ് രശ്മികൾ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഏറെ നല്ലതാണ് അരിപ്പൊടി. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കറുത്ത പാടുകൾ, നിറ വ്യത്യാസം, മുഖക്കുരുവിൻ്റെ പാടുകൾ, ചുളിവുകൾ എന്നിവയെല്ലാം കുറയ്ക്കാൻ വളരെ നല്ലതാണ് അരിപ്പൊടി.എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് കടലമാവ്. ചർമ്മത്തിലെ കരിവാളിപ്പ് മാറ്റാനും നിറം കൂട്ടാനും നല്ലതാണ് കടലമാവ്. സുഷിരങ്ങൾ വ്യത്തിയാക്കാനും അഴുക്കിനെ പുറന്തള്ളാനും വളരെ നല്ലതാണ് കടലമാവ്. മുഖക്കുരു ഉള്ളവർക്കും അതുപോലെ ചർമ്മത്തിൽ അമിതമായി എണ്ണമയം ഉള്ളവർക്കും കടലമാവ് ഉപയോഗിക്കാവുന്നതാണ്.

Top