CMDRF

കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത് കഴുകാറുണ്ടോ..?

തുണിയുടെ ഗുണനിലവാരത്തെയും അത് എങ്ങനെ നിങ്ങള്‍ പരിപാലിക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും ഓരോ തോർത്തിന്റെയും കാലാവധി എന്നത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യമാണ്.

കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത് കഴുകാറുണ്ടോ..?
കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത് കഴുകാറുണ്ടോ..?

കുളിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഓന്നാണെല്ലോ തോർത്ത്. പലരും ടവ്വലും ഉപയോഗിക്കും അല്ലെ. ഓരോരുത്തർക്കും ഓരോ തോർത്തും കാണും. ഓരോ തവണയും കയ്യും കാലും മുഖവും ഒക്കെ കഴുകിയാൽ തുടക്കാൻ നാം പാതിവായി ഉപയോഗിക്കുന്നതും ഇത്തരം തോർത്തുകൾ തന്നെയാവും. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ നിത്യവും അലക്കി ഉണക്കി എടുക്കാറുണ്ടെങ്കിലും കുളിക്കു ശേഷം ഉപയോഗിക്കുന്ന തോർത്തിനും ടവ്വലിനും ആരുംമത്ര പ്രാധാന്യം നൽകാറില്ല.

ഓരോ തവണ നമ്മൾ ഉപയോഗിച്ച് കഴിയുമ്പോഴും അതിൽ എത്രമാത്രം രോഗാണുക്കൾ ഉണ്ടാകുമെന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?മറ്റെല്ലാ വസ്ത്രങ്ങളെയും പോലെ തന്ന തോർത്തിനും തുല്യ പ്രാധാന്യം നൽകണം എന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഓരോ ഉപയോഗത്തിന് ശേഷവും ടവ്വൽ വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ അസുഖം വരും.

നമ്മൾ ഉപയോഗിക്കുന്ന ടവ്വലുകൾ ധാരാളം വെള്ളം പെട്ടെന്ന് ആഗിരണം ചെയ്യുകയും അതിലുള്ള ഈർപ്പം കുറേ നേരത്തേക്ക് നിലനിർത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ രോഗാണുക്കൾ പെറ്റുപെരുകാനുള്ള സാധ്യതയും ഏറെയുണ്ട്. അതുകൊണ്ട് തന്നെ ഓരോ കുളിക്ക് ശേഷവും ഉപയോഗ ശേഷം തോർത്ത് വളരെ വൃത്തിയാക്കി കഴുകി ഉണക്കുകയോ അതില്ലെങ്കിൽ ചുരുങ്ങിയത് ഒരു മൂന്നോ നാലോ ഉപയോഗത്തിന് ശേഷമെങ്കിലും കഴുകണമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

Also Read: വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചോളൂ

എല്ലാ ദിവസവും കുളിക്കാറുണ്ടോ

SYMBOLIC IMAGE

കഴുകിയിട്ട തോർത്ത് പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും ഇടക്കിടെ കഴുകുകയും ചെയ്യുക. ഇത് മാത്രമാണ് രോഗാണുക്കൾ ഇല്ലാണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം. മൂന്ന് ഉപയോഗത്തിന് ശേഷം ബാത്ത് ടവലുകള്‍ കഴുകാൻ ക്ലീനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യുന്നു. നിങ്ങള്‍ എല്ലാ ദിവസവും കുളിക്കുന്ന ആളാണെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും തോർത്ത് അലക്കണം.

Also Read: നരയാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ഇനി ജിമ്മില്‍ ഉപയോഗിക്കുന്ന ടവ്വലുകള്‍ ആണെങ്കില്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം കഴുകണം. ഇതിന് പുറമെ നനഞ്ഞതും പൂർണ്ണമായും ഉണങ്ങാത്തതുമായ കുളിമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ടവലുകള്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം അപ്പോൾ തന്നെ കഴുകണം. സെൻസിറ്റീവ് ചർമമോ,അലർജിയോ ഉള്ള ആളുകളാണെങ്കില്‍ നിർബന്ധമായും ഓരോ ഉപയോഗത്തിന് ശേഷവും തോർത്തുകള്‍ കഴുകണം. ഇതിന് പുറമെ തോർത്ത് വെയിലില്‍ ഉണക്കുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയെ തടയും.

അലക്കാത്ത തോർത്തുകള്‍ വൈറസുകള്‍, ഫംഗസ്, ബാക്ടീരിയകള്‍ എന്നിവ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഏറെ ദോഷം ചെയ്യും. ഇത് അണുബാധക്ക് പോലും കാരണമാകും. ഇതിന് പുറമെ അപരിചിതരുടെ തോർത്തോ മറ്റേതെങ്കിലും അസുഖമുള്ളവരുടെ തോർത്തോ ഒരിക്കലും പങ്കിടരുത്.

അതേസമയം തോർത്തുകള്‍ എത്രതവണ കഴുകുന്നുവോ അത്രയും നിങ്ങളുടെ ചർമ്മം ആരോഗ്യമുള്ളതായിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Also Read: ‘കാര്യം കഴിഞ്ഞാൽ താൻ കറിവേപ്പില’ എന്ന് പറയല്ലേ, ചില്ലറക്കാരനല്ല വേപ്പില

തുണിയുടെ ഗുണനിലവാരത്തെയും അത് എങ്ങനെ നിങ്ങള്‍ പരിപാലിക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും ഓരോ തോർത്തിന്റെയും കാലാവധി എന്നത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യമാണ്. വളരെ വിലകുറഞ്ഞ ടവ്വലുകൾ വേഗത്തില്‍ കേടുവന്നേക്കാം. സ്ഥിരമായി ചൂടുവെള്ളം തട്ടിയാലും പെട്ടന്ന് ചീത്തയാകും. തോർത്ത് വാങ്ങുമ്പോൾ അതിന്റെ ടാഗില്‍ പറഞ്ഞ നിർദേശങ്ങള്‍ ഉറപ്പായും പാലിക്കുക.

Top