CMDRF

ബി.ഡി.എസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

ബി.ഡി.എസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
ബി.ഡി.എസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

ഹരിയാന: റോഹ്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡെന്റല്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോവുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് അനാട്ടമി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടറാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം. തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി ആരോപിച്ച് ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയതായി റോഹ്തക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വീരേന്ദ്ര സിംഗ് ഇന്ത്യടുഡേയോട് പറഞ്ഞു. പ്രതികള്‍ അംബാലയിലും ഛണ്ഡിഗഢിലും കൊണ്ടുപോയി മര്‍ദിച്ചതായാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നത്. ഇരയുടെ മൊഴിയില്‍ നിന്നോ അന്വേഷണത്തില്‍ നിന്നോ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Top