പീഡനക്കേസിൽ ഡോക്ടർ അറസ്റ്റിൽ

വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

പീഡനക്കേസിൽ ഡോക്ടർ അറസ്റ്റിൽ
പീഡനക്കേസിൽ ഡോക്ടർ അറസ്റ്റിൽ

ആലപ്പുഴ: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്താണ് യുവതിയെ ഡോക്ടർ പീഡനത്തിനിരയാക്കുന്നത്. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

Also Read: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 92കാരൻ അറസ്റ്റിൽ

വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെയാണ് നോർത്ത് സി. ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ദേവിക, സുഭാഷ്, വിനു, ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

Top