ചെന്നൈ: ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കാൻസർ രോഗ വിദഗ്‌ദനായ ഡോക്ടർക്ക് കുത്തേറ്റു. സംഭവത്തിൽ പ്രതിയായ വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് വിഘ്‌നേഷ് ഡോക്ടറെ ആക്രമിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഡോക്ടറുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.