CMDRF

സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍

സര്‍ക്കാരിന്റെയും ജനങ്ങളുടെയും അപേക്ഷ പരിഗണിച്ചാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചത്.

സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍
സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും അപേക്ഷ പരിഗണിച്ചാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചത്. കൊല്‍ക്കത്തയില്‍ ആര്‍.ജി കര്‍ ആശുപത്രിയില്‍ പിജി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലടക്കം ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിവന്നത്.

പ്രധാനമായും സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. സമരം പിന്‍വലിച്ചെങ്കിലും നിരാഹാര സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അതുകഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ പൂര്‍ണമായും ജോലിയിലേക്ക് മടങ്ങൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Top