CMDRF

പ്രതീക്ഷ നഷ്ടപ്പെട്ടു; കൊൽക്കത്തയിലെ ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങിയേക്കും

ആശുപത്രികളിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നും സംസ്ഥാന സർക്കാറിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു.

പ്രതീക്ഷ നഷ്ടപ്പെട്ടു; കൊൽക്കത്തയിലെ ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങിയേക്കും
പ്രതീക്ഷ നഷ്ടപ്പെട്ടു; കൊൽക്കത്തയിലെ ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങിയേക്കും

കൊൽക്കത്ത: ആർ.ജി കർ കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടയിൽ വീണ്ടും സമരത്തിനിറങ്ങാൻ തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കൊൽക്കത്തക്കടുത്തുള്ള കോളജ് ഓഫ് മെഡിസിൻ ആന്‍റ് സാഗോർ ദത്ത ആശുപത്രിയിൽ രോഗിയുടെ മരണത്തെ തുടർന്ന് മൂന്ന് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് സമരം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം. സുരക്ഷ നൽകുമെന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം.

“ഞങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് സാഗോർ ദത്ത ആശുപത്രിയിൽ ആക്രമണം ഉണ്ടായത്. ഞങ്ങൾ സംസ്ഥാനത്തിന് കുറച്ച് സമയം നൽകുകയാണ്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഞങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള അവരുടെ വാദം കേൾക്കാൻ ആഗ്രഹിക്കുന്നു. തുടർന്ന് അഞ്ച് മണി മുതൽ ബംഗാളിൽ ഉടനീളമുള്ള എല്ലാ ആശുപത്രികളിലും സമരം ആരംഭിക്കും” -ജൂനിയർ ഡോക്ടർമാർ പറഞ്ഞു.

Also Read: ആന്ധ്രയിൽ ഇനി നിക്ഷേപത്തിനില്ലെന്ന നിലപാട് മാറ്റി ലുലു ഗ്രൂപ്പ്

ആശുപത്രിയിൽ സംഭവിച്ചത് ആവർത്തിക്കുമെന്നും രോഗികളുടെ കുടുംബാംഗങ്ങൾ തങ്ങളുടെ സഹപ്രവർത്തകരെ ഇനിയും ഭീഷണിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ആശുപത്രികളിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നും സംസ്ഥാന സർക്കാറിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായും അവർ കൂച്ചിച്ചേർത്തു.

Also Read: വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആള്‍മാറാട്ടം

ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രി സെമിനാർ ഹാളിൽ പി.ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിൽ രാജ്യ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. 42 ദിവസത്തെ സമരത്തിന് ശേഷം പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സെപ്റ്റംബർ 21നാണ് ജോലിയിൽ പ്രവേശിച്ചത്. അതിനിടയിലാണ് വീണ്ടും സമരത്തിനിറങ്ങുമെന്ന ഡോക്ടർമാരുടെ തീരുമാനം.

Top