ഡോക്ടർമാരെ ഇതിലേ..കേന്ദ്ര പൊലീസ് സേനകൾക്ക് നിങ്ങളെ വേണം

ഓൺലൈനായി നവംബർ 14 വരെ അപേക്ഷിക്കാവുന്നതാണ്.

ഡോക്ടർമാരെ ഇതിലേ..കേന്ദ്ര പൊലീസ് സേനകൾക്ക് നിങ്ങളെ വേണം
ഡോക്ടർമാരെ ഇതിലേ..കേന്ദ്ര പൊലീസ് സേനകൾക്ക് നിങ്ങളെ വേണം

സ്​പെഷലിസ്റ്റ്/മെഡിക്കൽ ഓഫിസർമാരെ കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളായ ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, ആസാം റൈഫിൾസ് എന്നിവയിൽ നിയമിക്കുന്നു.

നിലവിൽ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 345 ഒഴിവുകളുണ്ട്. ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് സേനയാണ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.recruitment.itbpolice.nic.inൽ ലഭിക്കും. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ-

മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്): ശമ്പളം 56,100-1,77,500 രൂപ. ഒഴിവുകൾ -164 (ജനറൽ-68, എസ്.സി-28, എസ്.ടി-14, ഒ.ബി.സി-42, ഇ.ഡബ്ല്യു.എസ്-12). മെഡിക്കൽ ഓഫിസർ/അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ 10 ശതമാനം ഒഴിവുകൾ വിമുക്തഭടന്മാർക്ക് സംവരണം ചെയ്തിട്ടുണ്ട്.

Also Read: ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് കേരളത്തിലും

സൂപ്പർ സ്​പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ്-ഇൻ-കമാൻഡ്): ശമ്പളനിരക്ക് 78,800-2,09,200 രൂപ, ഒഴിവുകൾ 5 (ജനറൽ -4, ഒ.ബി.സി -1).

സ്​പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്): ശമ്പളം 67,700-2,08,700 രൂപ. ഒഴിവുകൾ-176 (ജനറൽ-72, എസ്.സി 26, എസ്.ടി-12, ഒ.ബി.സി 49, ഇ.ഡബ്ല്യു.എസ് 17).

യോഗ്യതാ മാനദണ്ഡങ്ങൾ,സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Also Read: അപേക്ഷ ക്ഷണിച്ചു ; നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്

അപേക്ഷാ ഫീസ് 400 രൂപ. വനിതകൾ, വിമുക്തഭടന്മാർ, പട്ടിക വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈനായി നവംബർ 14 വരെ അപേക്ഷിക്കാവുന്നതാണ്.

Top