ഡോക്ടറുടെ കൊലപാതകം: സിബിഐ വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണം

ഡോക്ടറുടെ കൊലപാതകം: സിബിഐ വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണം
ഡോക്ടറുടെ കൊലപാതകം: സിബിഐ വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രുരബലാത്സംഗത്തിനിരിയാക്കി കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രച്ചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീം കോടതി ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് വന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കോടതിയെ വിശ്വസിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതെങ്കിലും ഒറ്റപ്പെട്ട കേസല്ല ഇതെന്നും രാജ്യമൊട്ടാകെയുള്ള ആരോഗ്യ സ്ഥാപനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

സീനിയര്‍, ജൂനിയര്‍ ഡോക്ടര്‍മാരുടെയും സുരക്ഷാ നടപടികള്‍ക്കായി രാജ്യത്തുടനീളം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ദേശീയ ടാസ്‌ക് സേനയും കോടതി രൂപീകരിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കാന്‍ സേനയോട് കോടതി ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top