CMDRF

ബംഗാളിൽ പുതിയ പ്രതിഷേധ മുന്നറിയിപ്പുമായി ഡോക്ടർമാ​ർ

നോർത്ത് 24 പർഗാനാസിലെ സാഗോർ ദത്ത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും നേരെയാണ് ആക്രമണമുണ്ടായത്.

ബംഗാളിൽ പുതിയ പ്രതിഷേധ മുന്നറിയിപ്പുമായി ഡോക്ടർമാ​ർ
ബംഗാളിൽ പുതിയ പ്രതിഷേധ മുന്നറിയിപ്പുമായി ഡോക്ടർമാ​ർ

കൊൽക്കത്ത: പുതിയ പണിമുടക്ക് മുന്നറിയിപ്പ് നൽകി ജൂനിയർ ഡോക്ടർമാരും നഴ്‌സുമാരും. കഴിഞ്ഞ ദിവസം ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ അക്രമിച്ചുവെന്നതിനെ തുടർന്നാണ് നടപടി. നോർത്ത് 24 പർഗാനാസിലെ സാഗോർ ദത്ത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും നേരെയാണ് ആക്രമണമുണ്ടായത്.

അതേസമയം, ജൂനിയർ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 42 നീണ്ട ദിവസത്തെ പ്രക്ഷോഭത്തിന് ശേഷം ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. ജോലിയിൽ തിരികെ കൊണ്ടുവരാൻ സമരം ചെയ്യുന്ന ഡോക്ടർമാരുമായി സംസ്ഥാന സർക്കാർ പലവട്ടം ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു ഇത്.

Also Read: കാമറവഴി പ്രതികളെ തിരിച്ചറിയാം; ബംഗളൂരു പൊലീസിന്‍റെ കാമറയിൽ പതിഞ്ഞത് രണ്ടര ലക്ഷം കുറ്റവാളികൾ

മെഡിക്കൽ കോളജുകളിലെ സുരക്ഷയും സംവിധാനങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ഒരു കൂട്ടം നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്നും തങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.

Top