CMDRF

കെ.എല്‍ രാഹുലിനെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരെ വിമര്‍ശിച്ച് ദൊഡ്ഡ ഗണേഷ്.

കെ.എല്‍ രാഹുലിനെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരെ വിമര്‍ശിച്ച് ദൊഡ്ഡ ഗണേഷ്.
കെ.എല്‍ രാഹുലിനെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരെ വിമര്‍ശിച്ച് ദൊഡ്ഡ ഗണേഷ്.

ന്ത്യ-ശ്രീലങ്ക മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ ഒരു മത്സരം സമനിലയായപ്പോള്‍ ഒരു മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തേതുമായ പരമ്പര തീരുമാനിക്കുന്ന മത്സരത്തില്‍ നിന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷ്.

ഋഷബ് പന്താണ് അദ്ദേഹത്തിന് പകരം ടീമിന്റെ കീപ്പറാകുക. രാഹുലിന് പകരം ദുബെയെയും പരാഗിനെയുമൊക്കെ കളിപ്പിക്കുന്നത് ഭ്രാന്തമാണെന്ന് പറയുകയാണ് ദൊഡ്ഡ ഗണേഷ്. എക്‌സിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

‘ഒരു ഭ്രാന്തമായ ലോകത്ത് മാത്രമെ റിയാന്‍ പരാഗും ശിവം ദുബെയുമൊക്കെ രാഹുലിന് മുകളില്‍ ടീമില്‍ കളിക്കുകയുള്ളു. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. മൂന്ന് മത്സരങ്ങള്‍ക്ക് മുമ്പ് അവന്‍ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു പരാജയമുണ്ടായപ്പോള്‍ അവന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്ത്. വിഡ്ഢിത്തം എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും,’ ദൊഡ്ഡ ഗണേഷ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ 31 റണ്‍സെടുത്ത രാഹുല്‍ രണ്ടാം മത്സരത്തില്‍ പൂജ്യനായി മടങ്ങുകയായിരുന്നു. പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Top