സ്‌കൂള്‍ കാലത്ത് പഠനത്തിന്റെ ഭാഗമായി നമ്മൾ നിരവധി അസൈന്‍മെന്റുകള്‍ ചെയ്യാറുണ്ട്. പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ഥികളുടെ അധിക വായനയ്ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള ഈ പഠനപ്രവര്‍ത്തനം. അത്തരമൊരു അസൈന്‍മെന്റ് വിവാദമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതേസമയം ദൈവം സത്യമാണോയെന്ന വിഷയത്തില്‍ അസൈന്‍മെന്റ് തയ്യാറാക്കാനാണ് അധ്യാപിക കുട്ടികളെ ഏല്‍പ്പിച്ചത്. യു.എസിലെ ഒക്ലഹോമയയിലെ സ്‌കൂളിലാണ് സംഭവം നടന്നത്.
Also Read: ആകാശത്ത് പറന്ന് .. 102-ാം പിറന്നാള്‍ ആഘോഷമാക്കി മുത്തശ്ശി
ദൈവം യഥാര്‍ഥമാണോ…
നമ്മുടെ ലോകം എങ്ങനെ ആരംഭിച്ചു? ആര് തുടങ്ങി? എന്താണ് മതം? എന്താണ് ക്രിസ്തു മതം? ദൈവം യഥാര്‍ഥമാണോ? ചെകുത്താന്‍ യഥാര്‍ഥമാണോ ഇതാണ് ടീച്ചർ കൊടുത്ത അസൈന്‍മെന്റ് ചോദ്യം. കുട്ടിയുടെ മാതാവ് ഒലീവിയ ഗ്രേ എന്ന വനിത തന്റെ മകള്‍ നെറ്റി ഗ്രേയുടെ അസൈന്‍മെന്റ് വിഷയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം പുറംലോകം അറിയുകയും ചെയ്തു.
Also Read: മികച്ച പ്രതികരണവുമായി വാഴൈ
എന്നാൽ കുട്ടികൾക്ക് കൊടുത്ത അസൈന്‍മെന്റ് വളരെ വൃത്തിക്കെട്ട ചോദ്യമാണ് ഇതെന്നും എങ്ങനെ ഇത്തരം ചോദ്യം ചോദിക്കാന്‍ പറ്റിയെന്ന് മാതാവ് ചോദിക്കുന്നു. അതേസമയം നിരവധി പേരാണ് വിഷയത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. നടപടിയെടുക്കണമെന്നും ഇത്തരം രീതികള്‍ തുടര്‍ന്ന് പോകുന്നത് കുഞ്ഞുങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും പലരും പറഞ്ഞു. വേണ്ട നടപടികളെടുക്കുമെന്നും, ഒപ്പം സര്‍വകലാശാലയുടെ മാന്യത നിലനിര്‍ത്തി മുന്നോട്ട് പോവുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.