അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല; മാന്നാര്‍ കൊലപാതക കേസില്‍ പ്രതികരണവുമായി കലയുടെ മകന്‍

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല; മാന്നാര്‍ കൊലപാതക കേസില്‍ പ്രതികരണവുമായി കലയുടെ മകന്‍
അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല; മാന്നാര്‍ കൊലപാതക കേസില്‍ പ്രതികരണവുമായി കലയുടെ മകന്‍

ആലപ്പുഴ: മാന്നാര്‍ കേസില്‍ അമ്മ മരിച്ചെന്ന് താന്‍ കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട കലയുടെ മകന്‍. അമ്മ ജീവനോടെ ഉണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസം. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞുവെന്നും, പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ലെന്നും, പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛന്‍ പറഞ്ഞതായും മാധ്യമങ്ങളോട് പറഞ്ഞു.

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയും, തെളിവെല്ലാം പ്രതികള്‍ നശിപ്പിക്കുകയും ചെയ്തു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല.

Top