പല്ലുകളിലെ കറ ആത്മാഭിമാനം ഇല്ലാതാക്കുന്നുണ്ടോ ?

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുള്ള ശീതള പാനീയങ്ങൾ കുടിക്കുന്നതുമൊക്കെ ഇങ്ങനെ കറ വരാൻ കാരണമാവാം.

പല്ലുകളിലെ കറ ആത്മാഭിമാനം ഇല്ലാതാക്കുന്നുണ്ടോ ?
പല്ലുകളിലെ കറ ആത്മാഭിമാനം ഇല്ലാതാക്കുന്നുണ്ടോ ?

ചെറുപ്പക്കാർ ആണെങ്കിലും പ്രായമുള്ളവരാണെങ്കിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുകളിൽ കാണുന്ന കറ. ഇത് വ്യക്തികളിൽ ഉണ്ടാക്കുന്ന അപകർഷതാ ബോധം വളരെ വലുതാണ്. പലരുടെയും ജീവിതത്തെയും ജോലിയിയെയും വരെ ഇത് ബാധിക്കുന്നുണ്ട്. ആതവിശ്വാസത്തെ തകർക്കുന്ന പല്ലിലെ മഞ്ഞ കറയെ അകറ്റാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുള്ള ശീതള പാനീയങ്ങൾ കുടിക്കുന്നതുമൊക്കെ ഇങ്ങനെ കറ വരാൻ കാരണമാവാം.

Also Read: കൂർക്കംവലി കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ?

മഞ്ഞൾ

മഞ്ഞൾ ഉപയോഗിച്ച് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം കുറക്കാം, അതുപോലെ ഓറഞ്ചിന്റെ തൊലിയോ മാവിലയോ പല്ലു തേക്കാൻ ഉപയോഗിക്കുന്നത് പല്ലിലെ മഞ്ഞ നിറം കളയാൻ ഏറെ സഹായിക്കും.

ഉപ്പ്

ടൂത്ത്പേസ്റ്റ് കൊണ്ട് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറത്തെയും കറകളേയും കളയാൻ നമ്മെ സഹായിക്കും.

SYMBOLIC IMAGE

ഉമിക്കരി

ഉമിക്കരി നന്നായി പൊടിച്ച് നമ്മുടെ വിരൽ കൊണ്ട് പല്ലിൽ അമർത്തി തേക്കുന്നത് വളരെ ഗുണം ചെയ്യും.

Also Read: ഷേക്ക് ഹാൻഡിൽ അറിയാം സേഫ് ആണോ ഹൃദയമെന്ന് !

ബേക്കിങ് സോഡ

ബേക്കിങ് സോഡ പേസ്റ്റ് രൂപത്തിലാക്കി പല്ല് തേക്കുന്നതും പല്ലിലെ കറകളയാൻ സഹായിക്കും.

Top