CMDRF

ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ജനന വൈകല്യങ്ങൾ തടയുന്നതിന് ഗര്‍ഭിണികള്‍ക്കും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്‍റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്.

ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

മ്മൾ ഒട്ടും ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ശരീരത്തിന് ആവിശ്യവുമായ ഒരു വിറ്റാമിൻ ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്. വിറ്റാമിൻ ബി9 എന്ന് അറിയപ്പെടുന്ന ഇവ സുഗമമായ ശാരീരിക പ്രവർത്തനത്തിന് ഏറെ ആവശ്യമായ ഒന്നാണ്. ജനന വൈകല്യങ്ങൾ തടയുന്നതിന് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്‍റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്.അതുകൊണ്ട് തന്നെ ഫോളിക് ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചീര

ചീര ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ്. കൂടാതെ വിറ്റാമിനുകളും അയേണ്‍ പോലെയുള്ള മറ്റ് ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്.

പയറു വര്‍ഗങ്ങള്‍

ഫോളേറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീനും ഇവയിലുണ്ട്.

മുട്ട

22 മൈക്രോഗ്രാം ഫോളേറ്റ് ഒരു വലിയ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഈ മുട്ട ശരീരത്തിന് ഏറെ നല്ലതാണ്.

Also Read: അറിഞ്ഞിരിക്കാം മുരിങ്ങയിലയുടെ ​ഗുണങ്ങൾ

FOODS THAT ARE RICH IN FOLIC ACID

പാലും പാലുത്പന്നങ്ങളും

ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും.

സിട്രസ് പഴങ്ങള്‍‌, ബീറ്റ്റൂട്ട്, തക്കാളി

ഫോളേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട്, തക്കാളി എന്നിവ. കൂടാതെ ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.

Also Read: പ്രോട്ടീനുകളുടെ കലവറ; കഴിക്കാം ദിവസവും ഒരു മുട്ട

നട്സും സീഡുകളും

ഫോളേറ്റ് ധാരാളമടങ്ങിയ നട്സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top