വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അധികവും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്.
എന്നാൽ കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. വണ്ണം കുറക്കാൻ നമ്മൾ സ്വീകരിക്കുന്ന കീറ്റോ ഡയറ്റ് ദഹനവ്യവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കുകയും മലബന്ധം പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
Also Read: അമിതമായാൽ അമൃതവും വിഷം! അടുക്കളയിലെ ഈ കുഞ്ഞന്മാരെ ഭയക്കണം
കീറ്റോ എന്നത് കാർബോഹൈഡ്രേറ്റ് കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഒരു ഭക്ഷണമായതിനാൽ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ സാധാരണമാണെന്ന് സ്റ്റാറ്റ്പേൾസ് പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. നമ്മുടെ മലവിസർജ്ജനം ക്രമമായി നിലനിർത്താൻ നാരുകൾ അത്യാവശ്യമാണ്. ആവശ്യത്തിന് നാരുകൾ ഇല്ലെങ്കിൽ മലബന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കീറ്റോ ഡയറ്റ് സ്വീകരിക്കുന്നവരിൽ മലബന്ധം ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ്. ഈ മലബന്ധം ഒഴിവാക്കാൻ ദിവസേന 30-45 ഗ്രാം ഫൈബർ കഴിക്കുന്നത് ആവശ്യമാണ്. കീറ്റോ ഡയറ്റിൽ കൊഴുപ്പ് വളരെ കൂടുതലാണ്. ഇത് ചിലർക്ക് ദഹിക്കാൻ വളരെ പ്രയാസമാണ്. കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് നമ്മുടെ ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പൂരിത കൊഴുപ്പിൻ്റെ ഭക്ഷണക്രമം മലബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോഗാസ്ട്രോഎൻറോളജി & മോട്ടിലിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Also Read: വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിച്ചാലോ? അറിയാം ഗുണങ്ങൾ
നിർജ്ജലീകരണം വലിയരീതിയിൽ മലബന്ധത്തിന് കാരണമാകുന്നു. ആളുകൾ കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ കൂടുതൽ ദാഹം അനുഭവപ്പെടുന്നു. ഉയർന്ന അളവിലുള്ള കെറ്റോണുകൾ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.
മലബന്ധം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ധാരാളം വെള്ളം കുടിക്കുക.
നെയ്യ് കഴിക്കുന്നത് മലബന്ധം തടയും
പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുക
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക