ചെന്നൈ: തമിഴക വെട്രി കഴകം എക്സിക്യൂട്ടീവ് യോഗത്തിൽ വിജയ് ഉന്നയിച്ച അരോപണങ്ങളിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഞായറാഴ്ച നടന്ന തമിഴക വെട്രി കഴകം എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പാർട്ടി പാസക്കിയ 26 പ്രമേയങ്ങളിൽ പാർട്ടി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ‘നീറ്റ്’ എന്നിവയെ എതിർത്തിരുന്നു.
ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കള്ളം നിറഞ്ഞതാണെന്നും അധികാരം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും വിജയ് അവകാശപ്പെട്ടു. ഇതിനെതിരയാണ് സ്റ്റാലിൽ മറുപടിയുമായി എത്തിയത്. ചെന്നൈയിലെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: പാലക്കാട്ടേക്ക് ഇനി ഇല്ല: സന്ദീപ് വാര്യർ
വിജയ്യുടെ ആരോപണങ്ങളെയെല്ലാം സ്റ്റാലിൻ നിരസ്സിക്കുകായായിരുന്നു. കൊടുത്ത വാഗ്ദാനങ്ങളിൽ പലതും നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടികൾ തുടങ്ങുന്നവർ ഡി.എം.കെയുടെ നാശമാണ് ആഗ്രഹിക്കുന്നത്. വിമർശകർ നീണാൾ വാഴട്ടെ, വിമർശനങ്ങളെക്കുറിച്ച് താൻ കാര്യമാക്കുന്നില്ലന്നും സ്റ്റാലിൻ പറഞ്ഞു.