നായ്ക്കളെ കല്ലെറിഞ്ഞു; ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം

യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും എഫ്ഐആറിൽ പൊലീസ് പേര് ചേർത്തിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു.

നായ്ക്കളെ കല്ലെറിഞ്ഞു; ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം
നായ്ക്കളെ കല്ലെറിഞ്ഞു; ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം

ബംഗളുരു: തെരുവ് നായയെ കല്ലെറിഞ്ഞ മലയാളി യുവതിക്ക് നേരെ ആക്രമണം. ബംഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻ ആർ ഐലെ ഔട്ടിൽ വെച്ചായിരുന്നു സംഭവം. തന്നെ ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും എഫ്ഐആറിൽ പൊലീസ് പേര് ചേർത്തിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു. പരാതിയിൽ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്ഐആറിലുള്ളത്. ഇത് ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിയ്ക്കും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.

Top