ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ നേട്ടവുമായി ഒളിമ്പിക്‌സ് ചാമ്പ്യന്മാര്‍

ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ നേട്ടവുമായി ഒളിമ്പിക്‌സ് ചാമ്പ്യന്മാര്‍
ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ നേട്ടവുമായി ഒളിമ്പിക്‌സ് ചാമ്പ്യന്മാര്‍

ദോഹ: ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ താരങ്ങളായി ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍. ഫുട്‌ബോളും ടെന്നീസും ഉള്‍പ്പെടെ ആഫ്രിക്കന്‍, ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു വെള്ളിയാഴ്ച രാത്രിയില്‍ നടന്ന ഡയമണ്ട് ലീഗ് മത്സരങ്ങള്‍. ട്രാക്കിലും ഫീല്‍ഡിലുമായി തെരഞ്ഞെടുക്കപ്പെട്ട 14 ഇനങ്ങള്‍ മാത്രമായിരുന്നു അരങ്ങേറിയത്. ഓരോ ഇനത്തിലും മത്സരിക്കാനെത്തിയത് ലോകത്തിലെ പ്രഗത്ഭരായ എട്ടു പേര്‍ വീതവും.

പുരുഷ വിഭാഗം 200 മീറ്ററില്‍ മിന്നല്‍ പിണര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ അമേരിക്കയുടെ കെന്നി ബെഡ്‌നാര്‍കായിരുന്നു വെള്ളിയാഴ്ച താരമായവരില്‍ ഒരാള്‍. സീസണിലെയും കരിയറിലെയും ഏറ്റവും മികച്ച സമയമായ 19.67 സെക്കന്‍ഡിലാണ് ബെഡ്‌നാര്‍കിന്റെ ഫിനിഷ്. നിലവിലെ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് കെന്നി ബെഡ്‌നാര്‍ക്. മുന്‍നിര താരം കട്‌നി ലിന്‍ഡ്‌സെയെ പിന്തള്ളിയായിരുന്നു കെന്നി ബെഡ്‌നാര്‍ക് സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്. രണ്ടുതവണ ഒളിമ്പിക്‌സ് ചാമ്പ്യനായ ആരോണ്‍ ബ്രൗണും, ലൈബീരിയന്‍ സൂപ്പര്‍താരം ജോസഫ് ഫാന്‍ബുലയും അവസാനനിരയിലേക്ക് പിന്തള്ളപ്പെട്ടു.

400 മീറ്റര്‍ പുരുഷ വിഭാഗം ഹര്‍ഡ്ല്‍സില്‍ കടമ്പകള്‍താണ്ടി കുതിച്ച ബ്രസീലിന്റെ അലിസണ്‍ ഡോസ് സാന്റോസിന്റെ വിജയമാണ് ലോക അത്‌ലറ്റിക്‌സില്‍ വാര്‍ത്തയായത്. 23കാരനായ ബ്രസീല്‍ താരത്തിന്റെ വിജയം നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നോര്‍വെയുടെ കാഴ്സ്റ്റന്‍ വാര്‍ഹോമിന് കനത്ത വെല്ലുവിളിയാകുമെന്ന് ആരാധകര്‍ വിലയിരുത്തുന്നു. നിലവിലെ വേള്‍ഡ് ലീഡിങ്, മീറ്റ് റെക്കോഡ് പ്രകടനമായ 46.86 സെക്കന്‍ഡിലായിരുന്നു ബ്രസീലുകാരന്‍ ഒന്നാമതെത്തിയത്. പുരുഷന്മാരുടെ നാന്നൂറ് മീറ്ററില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നിലനിര്‍ത്തുമെന്ന സൂചനയുമായാണ് ബഹാമസിന്റെ സ്റ്റീവന്‍ ഗാര്‍ഡിനര്‍ ഖത്തറില്‍നിന്ന് മടങ്ങിയത്. 44.76 സെക്കന്‍ഡിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.

Top