CMDRF

സന്ദര്‍ശകര്‍ക്ക് കിടിലന്‍ ഓഫറുമായി ദോഹ മെട്രോ

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാനുള്ള ഓഫറായാണ് ഇത് നല്‍കുന്നത്

സന്ദര്‍ശകര്‍ക്ക് കിടിലന്‍ ഓഫറുമായി ദോഹ മെട്രോ
സന്ദര്‍ശകര്‍ക്ക് കിടിലന്‍ ഓഫറുമായി ദോഹ മെട്രോ

ദോഹ: ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കിടിലന്‍ ഓഫറുമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ദോഹ മെട്രോയും ട്രാമും ഉപയോഗിച്ച് ഒരു ദിവസ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ഫ്രീ ഡേ പാസ് ആണ് സമ്മാനിക്കുന്നത്.

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാനുള്ള ഓഫറായാണ് ഇത് നല്‍കുന്നത്. ബോര്‍ഡിങ് പാസും പാസ്‌പോര്‍ട്ടും സഹിതം ഹമദ് വിമാനത്താവള മെട്രോ സ്റ്റേഷന്‍ കൗണ്ടറിനെ സമീപിച്ചാല്‍ ഫ്രീ ഡേ പാസ് ലഭിക്കും. ഇതുപയോഗിച്ച് ഒരു ദിവസം മെട്രോയുടെ ഏത് റൂട്ടിലും പരിധികളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. കാര്‍ഡ് സ്വന്തമാക്കിയ ശേഷം പുലര്‍ച്ച 2.59 വരെയാകും ഡേ പാസിന്റെ പരമാവധി കാലാവധി.

Top