ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം

ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം
ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക് വിദേശത്തേക്ക് കടക്കാന്‍ സഹായം നല്‍കിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറത്തിറക്കി.

പ്രതിയായ രാഹുല്‍ പി ഗോപാല്‍ കോഴിക്കോട് നിന്നും റോഡ് മാര്‍ഗമാണ് ബംഗ്ലുളൂരില്‍ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതില്‍ ഉള്‍പ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നല്‍കി എന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമര്‍ശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ ഉള്ള പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കേരള പൊലിസ് സി ബി ഐയുടെ സഹായത്തോടെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.

ജര്‍മനി, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. അതേ സമയം രാഹുലിന്റെ അമ്മയും സഹോദരിയും ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കും.

Top