ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി. കൊവിഡ് കാലത്തെ സേവനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി നല്കിയിരിക്കുന്നത്.
നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ്ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ പുരസ്കാരം മോദിയ്ക്ക് സമ്മാനിക്കും.