വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയെ നിയമിച്ച് ഡോണൾഡ് ട്രംപ്. 27 വയസുള്ള കരോലിന ലെവിറ്റാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കരോലിന പ്രവർത്തിച്ചിട്ടുണ്ട്.
2022ലെ തെരഞ്ഞെടുപ്പിൽ ന്യൂ ഹാംസ്ഫിയറിൽ നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. യു.എസ് കോൺഗ്രസിലെ എലീസ സ്റ്റഫാങ്കിയുടെ വക്താവായും കരോലിന പ്രവർത്തിച്ചിട്ടുണ്ട്.
Also Read: ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്
സ്മാർട്ടായ പെൺകുട്ടിയാണ് ലെവിറ്റ്. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനങ്ങൾക്ക് കൈമാറുന്നതിൽ അവർ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
27 വയസ്സുള്ളപ്പോൾ, വൈറ്റ് ഹൗസ് വക്താവ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കും ലീവിറ്റ്. 1969-ൽ മുൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സണിൻ്റെ ഭരണത്തിന് ശേഷം 30 വയസ്സിന് താഴെയുള്ള ഒരാൾ ഈ സ്ഥാനം വഹിച്ചിട്ടില്ല.