ന്യൂയോർക്: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങി. ആദ്യ ദിവസം തന്നെ ട്രംപിന്, 30 ലക്ഷം ഫോളോവേഴ്സിനെ ലഭിച്ചു. പ്രസിഡന്റായിരുന്ന കാലത്ത് യു.എസിൽ ചൈനീസ് ആപ് ആയ ടിക് ടോക് നിരോധിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു ട്രംപ്.
എന്നാൽ ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ യുവാക്കളായ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് ട്രംപ് ടിക് ടോക് അക്കൗണ്ട് തുടങ്ങിയത്.
എതിരാളിയായ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ടിക് ടോക്കിൽ അക്കൗണ്ടുണ്ട്. 3.4 ലക്ഷം ഫോളോവർമാരാണ് ബൈഡനുള്ളത്. ടിക് ടോക് നിരോധിക്കാനുള്ള ബില്ലിന് ബൈഡനും അംഗീകാരം നൽകിയിരുന്നു.
ശനിയാഴ്ച രാത്രി തന്നെ അക്കൗണ്ടിൽ ആദ്യ വിഡിയോയും പങ്കുവെച്ചു. അഞ്ച്കോടിയിലേറെ ആളുകൾ വിഡിയോ കണ്ടു.യു.എസിൽ 17കോടി ആളുകൾ ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.